എരുമേലി :പൂഞ്ഞാർ എം എൽ എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ എം ജെ സെബാസ്റ്റ്യൻ എരുമേലി മണ്ഡലത്തിൽ വോട്ടർമാരോട് നന്ദി രേഖപ്പെടുത്തി പര്യടനം നടത്തി .കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം ,ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു മറ്റക്കര ,മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവരും നേതാക്കളും നെത്ര്വതം നൽകി .50 തവണ രക്തം ദാനം ചെയ്ത സാമൂഹ്യപ്രവർത്തകൻ കൂടിയായ ഉമിക്കുപ്പ കരിനാട്ട് ഷാനിച്ചനെ എം എൽ എ ആദരിച്ചു
