പാസ്‌പോർട്ട് ഫീസ് വർധനവിൽ യൂത്ത്ഫ്രണ്ട്(എം) പ്രതിഷേധം ; ഡോ.എൻ. ജയരാജ് ധർണ ഉദ്ഘാടനം ചെയ്തു

പൊൻകുന്നം : ജോലിക്കും തുടർപഠനത്തിനുമായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളെയും യുവജനങ്ങളെയും പാസ്‌പോർട്ട് ഫീസ് വർധന ദോഷകരമായി ബാധിക്കുമെന്ന് കേരളാ കോൺഗ്രസ് (എം) വൈസ് ചെയർമാൻ ഡോ.എൻ. ജയരാജ്. കേന്ദ്ര സർക്കാർ പാസ്‌പോർട്ട് ഫീസ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത്ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പൊൻകുന്നം പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ സേവനങ്ങൾക്ക് 1500 രൂപയിൽ നിന്ന് 2500 രൂപയായും തത്കാൽ സേവനത്തിന് 3500 രൂപയായിരുന്നത് 5000 രൂപയായും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് 500 രൂപയിൽ നിന്ന് 750 രൂപയായും ആണ് വർധിപ്പിച്ചത്.

നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ ബി.പിള്ള അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് എ.എം.മാത്യു ആനിത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, റെജി പോത്തൻ, ആന്റണി മാർട്ടിൻ, ശ്രീകാന്ത് എസ്.ബാബു, ഷാജി നല്ലേപ്പറമ്പിൽ, റിച്ചു പൊൻകുന്നം, ജോസഫ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!