എരുമേലി :എരുമേലിയിലെ റബർ വ്യാപാരി സുമേഷ് തമിഴ്നാട്ടിലെ മധുരയിൽ മരിച്ചത് ഹൃദയസ്തംഭനം മൂലം എന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്,രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് മരണകാരണം എന്ന് പറയുന്നു .ഇന്ന് വൈകിട്ട് 6 30 ന് എരുമേലി ഗ്രീൻ ഫീൽഡ് സ്റ്റേഡിയം (സെന്റ് തോമസ് സ്കൂളിന്സമീപം അക്ഷയയുടെ എതിർവശം ) ആഡിറ്റോറിയത്തിൽ പൊതു ദർശനം.വ്യാപാരി സമൂഹം അന്ത്യമോചാരം അർപ്പിക്കും , സംസ്കാരം വൈകിട്ട് മറ്റന്നൂർക്കര എൻ എസ് എസ് ശ്മശാനത്തിൽ നടക്കും നടക്കും . എരുമേലി സ്വദേശിയായ കനകപ്പലം കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെ 15/06/26 മുതൽ കാണാതായിരുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതുമായി ബന്ധപ്പെട്ട തുടർന്ന് കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഡോക്ടറെ കാണുന്നതിനായി 2026 ജൂൺ 15 ന് രാവിലെ 8.30 മണിയോടെ എരുമേലിയിൽ നിന്നും പുറപ്പെട്ട ശേഷം കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിനെ കണ്ട് 11 മണിയോടെ കോട്ടയത്തേക്ക് എത്തിയതായിട്ടാണ് അവസാനം വിവരം ലഭിച്ചിരിക്കുന്നത്.ഉച്ചക്ക് ഒരു മണിയോടെ ഫോൺ സ്വിച്ച് ഓഫാകുമ്പോൾ കോട്ടയം ആയിരുന്നു ലൊക്കേഷൻ.. തുടർന്ന് വീട്ടുകാരുടെ പരാതിയെ തുടർന്ന് എരുമേലി പോലീസിന്റെ അന്വേഷണത്തിലാണ് മധുരയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
