മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ആദ്യത്തേ സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ക​​​ന്നി ബ​​​ജ​​​റ്റ് ഇ​​​ന്ന് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ലാ​​​ണ് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണം. യു​​​ഡി​​​എ​​​ഫ്
പ്ര​​​ക​​​ട​​​നപ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളും ഇ​​​ന്ദി​​​രാ​​​ ഗാ​​​ര​​​ന്‍റി​​​യു​​​മാ​​​ണ് ബ​​​ജ​​​റ്റി​​​ലെ പ്ര​​​ധാ​​​ന പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളെ​​​ന്നാ​​​ണു സൂ​​​ച​​​ന.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഡി​​​എ കു​​​ടി​​​ശി​​​ക അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​കും. എ​​​ന്നാ​​​ൽ, സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തു ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നാ​​​ണു വി​​​വ​​​രം.
ക​​​ഴി​​​ഞ്ഞ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​നകാ​​​ല​​​ത്ത് ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കെ.​​​എ​​​ൻ.​​​ ബാ​​​ല​​​ഗോ​​​പാ​​​ൽ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ൽനി​​​ന്ന് എ​​​ന്തെ​​​ല്ലാം മാ​​​റ്റ​​​ങ്ങ​​​ൾ ഇ​​​ന്നു വി.​​​ഡി. സ​​​തീ​​​ശ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ബ​​​ജ​​​റ്റി​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു​​​ള്ള
ഉ​​​ത്ത​​​ര​​​മാ​​​ണ് എ​​​ല്ലാ​​​വ​​​രും ഉ​​​റ്റുനോ​​​ക്കു​​​ന്ന​​​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!