സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി ഗവർണറും, മുഖ്യമന്ത്രിയുംസെൻസസ് 2027 രാജ്യത്തിന്റെ വികസനത്തിൽ നിർണായകം : ഗവർണർ
തിരുവനന്തപുരം :16 ജൂൺ 2026

Downloadസെൻസസ് 2027 രാജ്യത്തിന്റെ വികസനത്തിൽ നിർണായകമെന്ന് കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ലോക്ഭവനിൽ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി സംസ്ഥാനത്തെ സെൻസസ് ഘട്ടം ഒന്നിന് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും സെൽഫ് എന്യൂമറേഷനിൽ പങ്കാളികളാവാൻ അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യത്ത് ആദ്യമായി ഡിജിറ്റലായി നടത്തുന്ന സെൻസസാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Downloadതുടർന്ന് മുഖ്യമന്ത്രി ശ്രീ വി ഡി സതീശനും, ചീഫ് സെക്രട്ടറി ഡോ എ. ജയതിലകും സെൽഫ് എന്യൂമറേഷനിൽ പങ്കാളികളായി.

Downloadലോക്ഭവനിൽ നടന്ന ചടങ്ങിൽ പൊതുഭരണ വകുപ്പ് സെക്രട്ടറിയും സംസ്ഥാന സെൻസസ് നോഡൽ ഓഫീസറുമായ ശ്രീ കെ. ബിജു ഐഎഎസ്, സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറും ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസറുമായ ഡോ. മിത്ര ടി. ഐഎഎസ്, ഗവർണറുടെ സെക്രട്ടറി ഡോ.കെ. വാസുകി ഐഎഎസ് എന്നിവർ സന്നിഹിതരായിരുന്നു.