വയോജനങ്ങള്‍ സഭയുടെ സമ്പത്തും സാധ്യതയും: മാര്‍ ജോസ് പുളിക്കല്‍

പൊന്‍കുന്നം: വയോജനങ്ങള്‍ സഭയുടെ സമ്പത്തും സാധ്യതയുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പൊന്‍കുന്നം തിരുകുടുംബ ഫൊറോനാ ദൈവാലയത്തില്‍ ആരംഭിച്ച സഖറിയാസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂബിലി വര്‍ഷത്തില്‍ തികഞ്ഞ ദൈവാനുഭവത്തോടെ സഭയ്ക്കും സമൂഹത്തിനും വലിയ സംഭാവനകള്‍ നല്‍കാന്‍ വയോജനങ്ങള്‍ക്കാകണം. കുടുംബത്തെയും കുഞ്ഞുങ്ങളെയുമോര്‍ത്ത് അഭിമാനിക്കാനും കൃതജ്ഞതാഭരിതരായി ജീവിക്കാനും നമുക്കാവണമെന്നും  മാര്‍ ജോസ് പുളിക്കല്‍ അനുസ്മരിപ്പിച്ചു.വി.കുര്‍ബാനക്ക് അഭിവന്ദ്യ പിതാവ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാമിലി അപ്പോസ്തലേറ്റ് രൂപതാ ഡയറക്ടര്‍ ഫാ.മാത്യു ഓലിക്കല്‍ സ്വാഗതം ആശംസിച്ചു. ക്രിസ്റ്റീന്‍ സഖറിയാസ് മിഷന്‍ ടീം ശുശ്രൂഷകള്‍ നയിച്ചു. റവ.ഡോ.തോമസ് പൂവത്താനിക്കുന്നേല്‍, ഫാ.ജോസുകുട്ടി ഇടത്തിനകം, പിതൃവേദിയുടെയും മാതൃവേദിയുടെയും രുപതാ, ഫൊറോനാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പൊന്‍കുന്നം ഇടവകയുടെ നേതൃസമിതി അംഗങ്ങള്‍  തുടങ്ങിയവര്‍ വിവിധ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ഫൊറോനായിലെ വിവിധ ഇടവകകളില്‍ നിന്നുമായി അഞ്ഞൂറില്‍പരം അംഗങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കുചേര്‍ന്നു. രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നും നാളെയും രാവിലെ 9:30 ന് വി.കുര്‍ബാനയോടെ കണ്‍വെന്‍ഷന്‍ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 4:00ന് സമാപിക്കും.ഫോട്ടോ അടിക്കുറിപ്പ്കാഞ്ഞിരപ്പള്ളി രൂപതാ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പൊന്‍കുന്നം തിരുകുടുംബ ഫൊറോനാ ദൈവാലയത്തില്‍ ആരംഭിച്ച സഖറിയാസ് കണ്‍വെന്‍ഷന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. സാമുവേല്‍ മറ്റക്കരത്തുണ്ടിയില്‍, ഫാ. ജോസുകുട്ടി ഇടത്തിനകം, ഫാ. തോമസ് പൂവത്താനിക്കുന്നേല്‍, ഫാ. മാത്യു ഓലിക്കല്‍ തുടങ്ങിയവര്‍ സമീപം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!