ന്യൂഡൽഹി : എൻ.ഹരിയെ റബ്ബർ ബോർഡ് ചെയർമാനായി നിയമിച്ചു. ബി ജെ പി മധ്യമേഖലാ പ്രസിഡന്റായ എൻ.ഹരി ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു.കോട്ടയം ആനിക്കാട് സ്വദേശിയായ എൻ ഹരി പാലായടക്കം നിയോജക മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുമുണ്ട്.ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകി വരികയായിരുന്നു. അതിൽ നിന്ന് മാറി പുതിയ ചെയർമാനെ നിയമിക്കുന്നതിന്റെ ഭാഗമായാണ് എൻ ഹരിയുടെ നിയമനം
