എരുമേലിയിലും സമഗ്രമായ വികസനം നടപ്പിലാക്കും :അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ

എരുമേലി:  നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളില്‍ ഒന്നായ ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായി സര്‍ക്കാര്‍ ബസ്സുകളിലെ  ഇന്ദിര പ്രിയദര്‍ശിനി -സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി  എരുമേലിയിലും ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് യുഡി എഫ്  സര്‍ക്കാര്‍ പ്രഖ്യാപിച്ച വികസന പദ്ധതികളുടെ ഭാഗമായി എരുമേലിയിലും സമഗ്രമായ വികസനം നടപ്പിലാക്കുമെന്നും പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്ത എംഎല്‍എ സെബാസ്റ്റ്യൻ എം ജെ  പറഞ്ഞു. പദ്ധതിയുടെ ഭാഗമായി എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും 13 ഓര്‍ഡിനറി ബസ്സുകളാണ് ഇത്തരത്തില്‍ സര്‍വീസുകള്‍ നടത്തുന്നത് .എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവന്‍, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ആശാ ജോയി ,പ്രകാശ് പുളിക്കൽ ,ബിനു മറ്റക്കര ,നാസർ പനച്ചി ,അൻസാരി പാടിക്കൽ ,ഡിഗീഷ്  എരുമേലി , കെപിസി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എ സലിം,ഡി സി സി ജനറൽ സെക്രട്ടറി റോയി കപ്പലുമാക്കൽ ,എരുമേലി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ,  മറ്റ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു . ബസ്സില്‍ യാത്ര ചെയ്ത് എംഎല്‍എയുടെ ഭാര്യയും സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായ ഇന്ദിരാഗാരണ്ടിയുടെ ഭാഗമായി ഉള്ള വനിതകള്‍ക്ക് ബസ്സിലെ സൗജന്യ യാത്രയായ ഇന്ദിര പ്രിയദര്‍ശിനി പദ്ധതിയില്‍ എരുമേലി കെഎസ്ആര്‍ടിസിയില്‍ നിന്നും ബസ്സില്‍ യാത്ര ചെയ്ത് എംഎല്‍എയുടെ ഭാര്യയും . പൂഞ്ഞാര്‍ എംഎല്‍എ അഡ്വഎം ജെ സെബാസ്റ്റ്യന്റെ ഭാര്യ സീമ തോമസ് ആണ് എരുമേലിയിലെ ബസ്സില്‍ കയറി മറ്റ് വനിതകള്‍ക്ക് ഒപ്പം യാത്ര ചെയ്ത് പദ്ധതിയുടെ ഭാഗമായത് . പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി എംഎല്‍എയോടൊപ്പം മറ്റു വനിതകളും കയറിയ ബസ്സിലാണ് എംഎല്‍എയുടെ ഭാര്യയും മറ്റുള്ളവര്‍ ക്കൊപ്പം യാത്ര ചെയ്തത്. സൗജന്യമായി വനിതകള്‍ യാത്ര ചെയ്യുന്ന ബസ്സിലെ വനിത കണ്ടക്ടര്‍ നല്‍കിയ ആദ്യത്തെ ടിക്കറ്റ് എംഎല്‍എ വാങ്ങി ഭാര്യയ്ക്ക് നല്‍കുകയും ചെയ്തു. ഈ പദ്ധതി സംസ്ഥാനത്തെ വനിതകള്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കുമെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!