ആയിരത്തിലധികം കർഷക കുടുംബങ്ങളുടെ കൂട്ടായ്മ വിളിച്ച് അറിയിച്ചുകൊണ്ട് ഇൻഫാം പാറശ്ശാല കാർഷിക ജില്ലയുടെ നേതൃത്വത്തിൽ 13 6 2026 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 30ന് കാഞ്ഞിരംകുളം ഇവാനോ സ്ക്വയറിൽ വച്ച് കിസാൻ ജംസ് എകസലൻസ് അവാർഡ് വിതരണവും പരിസ്ഥിതി ദിനാചരണവും കുടുംബ സംഗമവും നടക്കുകയുണ്ടായി. ഒത്തുചേരലിന് തിളക്കംകൂട്ടിയ കലയുടെ കേളികൊട്ടിന് ഒടുവിൽ സ്വാഗത നൃത്തത്തോട് കൂടി ആരംഭിച്ച പൊതുസമ്മേളനത്തിന് പാറശാല ഭദ്രാസന വികാരി ജനറൽ വന്ദ്യ മോൺ. സെലിൻ ജോസ് കോണത്തുവിള അധ്യക്ഷപദം അലങ്കരിച്ചു. ഇൻഫാം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും പാറശ്ശാല കാർഷിക ജില്ല ഇൻ പ്രസിഡന്റുമായ ശ്രീ സനൽ കുമാർ ഏവർക്കും സ്വാഗതം ആശംസിച്ചു.പാറശ്ശാല കാർഷിക ജില്ല ഡയറക്ടർ ഫാ. ജോൺ പുന്നാരയുടെ ആമുഖപ്രഭാഷണത്തിൽ കൂട്ടായ്മ വിളിച്ച് അറിയിച്ച കർഷക കുടുംബങ്ങൾക്ക് ആദരവറിയിച്ചു. പൊതുസമ്മേളനത്തിന്റെ പ്രധാന ശ്രദ്ധയായി മാറിയ ഫാ. തോമസ് മാറ്റമുണ്ടയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു . തുടർന്ന് ഇൻഫാം ആന്തം ലഭിക്കുകയും ചെയ്തു. 11 കർഷക കുടുംബങ്ങളിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ കിസാൻ ജംസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. സ്വർണ്ണനാണയങ്ങളും മൊമെന്റോയും നൽകി മാതാപിതാക്കൾക്കൊപ്പം കുട്ടികൾ വേദിയിൽ ആദരിക്കപ്പെട്ടു. കോവളം നിയോജക മണ്ഡലം എംഎൽഎ വിൻസൻറ് അവർകൾ വിശിഷ്ടാതിഥിയായി എത്തിയ സമ്മേളനത്തിൽ അന്താരാഷ്ട്ര പരിസ്ഥിതിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണ ഉദ്ഘാടനം കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ VB അനിൽകുമാർ നിർവഹിച്ചു. എം സി എ നെയ്യാറ്റിൻകര വൈദിക ജില്ല ഡയറക്ടർ ഫാ. അനി സക്കറിയ OIC , ആശംസകൾ അറിയിച്ചു
