മൂന്ന് കോടിയിലധികം വ്യാജ യൂസര്‍ ഐഡികള്‍ റദ്ദാക്കി ഐആര്‍സിടിസി

ന്യൂദല്‍ഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിലെ ക്രമക്കേടുകളും ദുരുപയോഗവും തടയുന്നതിനായി നടപടികള്‍ ശക്തമാക്കി ഇന്ത്യൻ
റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC). ഇതിന്റെ ഭാഗമായി
സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ 3.03 കോടി യൂസർ ഐഡികള്‍ ഐആർസിടിസി
പ്രവർത്തനരഹിതമാക്കി. വ്യാജ ഐഡികള്‍ വഴി അനധികൃതമായി ടിക്കറ്റുകള്‍
കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത് തടഞ്ഞ് സാധാരണക്കാരായ യാത്രക്കാർക്ക്
ബുക്കിങ് എളുപ്പമാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.ടിക്കറ്റ്
ബുക്കിങ് രംഗത്തെ ദുരുപയോഗം തടയുന്നതിനായി ആറ് കോടിയോളം യൂസർ ഐഡികളാണ്
ഐആർസിടിസി വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. വ്യാജ ഡിജിറ്റല്‍
ഐഡികള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി 13,343 സംശയാസ്പദമായ
ഇമെയില്‍ ഡൊമെയ്നുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. കൂടാതെ, നാഷണല്‍ സൈബർ
ക്രൈം പോർട്ടല്‍ വഴി 4.2 ലക്ഷം സംശയാസ്പദമായ പിഎൻആറുകളെ സംബന്ധിച്ച്‌ 501
പരാതികള്‍ രജിസ്റ്റർ ചെയ്തതായും ഐആർസിടിസി അറിയിച്ചു.

വ്യാജ ഐഡികളുടെ കടന്നുകയറ്റം കാരണം തിരക്കേറിയ തത്കാല്‍ ബുക്കിങ് സമയങ്ങളില്‍ യഥാർത്ഥ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാൻ വലിയ തടസ്സങ്ങള്‍
നേരിട്ടിരുന്നു. അതേസമയം, കഴിഞ്ഞ അധ്യയന-സാമ്പത്തിക വർഷത്തില്‍ ഓണ്‍ലൈൻ
ടിക്കറ്റ് റിസർവേഷനില്‍ ഐആർസിടിസി റെക്കോർഡ് വളർച്ചയാണ് കൈവരിച്ചത്.
ഇക്കാലയളവില്‍ റിസർവ് ചെയ്ത റെയില്‍വേ ടിക്കറ്റുകളുടെ 89 ശതമാനവും
ഐആർസിടിസിയുടെ ഓണ്‍ലൈൻ ചാനലുകള്‍ വഴിയാണ് ബുക്ക് ചെയ്തത്.ടിക്കറ്റ്
ബുക്കിങ്, പിഎൻആർ സ്റ്റാറ്റസ് പരിശോധന, ടിക്കറ്റ് റദ്ദാക്കല്‍, റീഫണ്ടുകള്‍
എന്നിവ എളുപ്പമാക്കാൻ ‘ആസ്ക് ദിഷ’ എന്ന വോയ്സ്-ടെക്സ്റ്റ് അധിഷ്ഠിത
ചാറ്റ്ബോട്ട് സംവിധാനം യാത്രക്കാരെ ഏറെ സഹായിക്കുന്നുണ്ടെന്നും അധികൃതർ
വ്യക്തമാക്കി. സൈബർ തട്ടിപ്പുകള്‍ തടയുന്നതിനൊപ്പം യാത്രാസൗകര്യങ്ങളും
ഭക്ഷണ സുരക്ഷയും വർദ്ധിപ്പിക്കാൻ സാങ്കേതികവിദ്യയുടെ സഹായം റെയില്‍വേ
തേടുന്നുണ്ട്

One thought on “മൂന്ന് കോടിയിലധികം വ്യാജ യൂസര്‍ ഐഡികള്‍ റദ്ദാക്കി ഐആര്‍സിടിസി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!