കര്‍ഷകനും വേണം മുഖ്യധാരയില്‍ ഒരിടം: ഫാ. തോമസ് മറ്റമുണ്ടയില്‍

കാഞ്ഞിരപ്പള്ളി: പല കാലങ്ങളില്‍ പലവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടുപോയ കര്‍ഷകരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ പുനപ്രതിഷ്ഠിക്കാന്‍ സര്‍ക്കാരിനും പൊതുസമൂഹത്തിനും കടമയുണ്ടെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍.  ഇന്‍ഫാമിന്റെ ഒരു മാസം നീണ്ടുനിന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപനത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ മനസാണ് പ്രപഞ്ചം. ആ പ്രപഞ്ചത്തില്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഇടമുണ്ട്. അതുപോലെ പ്രപഞ്ചത്തിന്റെ പ്രതീകമായ പൊതുസമൂഹത്തില്‍ എല്ലാവര്‍ക്കും ഇടമുണ്ടാകണം. തന്റേതല്ലാത്ത കാരണത്താല്‍ കര്‍ഷകജനത പൊതുസമൂഹത്തില്‍ നിന്ന് ഓരംപറ്റി ഒതുങ്ങിപ്പോയവരാണ്. അവരെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന്. ഈ ശ്രമത്തിന്റെ കൂടെ കൈകോര്‍ക്കാന്‍ ഭരണാധികാരികള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും പൊതുസമൂഹത്തിനും കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!