കൊച്ചി: മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006ലും 2011ലും കോതമംഗലം നിയോജകമണ്ഡലത്തിൽ നിന്നും തുടർച്ചയായി കേരള
നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
