കാഞ്ഞിരപ്പള്ളിയില്‍ പനിമൂലം മരിച്ചയാള്‍ക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. അടുത്തിടപഴകിയ ഏഴ് പേര് നിരീക്ഷണത്തില്‍. കാഞ്ഞിരപ്പള്ളി കപ്പാട് ജെയ്സണ്‍ ജോസഫ് (49) ആണ് പനി ബാധിച്ച് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്.പനി ബാധിച്ച് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. എച്ച്1എൻ1 എന്ന സംശയം തുടക്കം മുതൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന് സാമ്പിളുകൾ ആരോഗ്യ പ്രവർത്തകർ പരിശോധനയ്ക് അയച്ചിരുന്നു.അടുത്തിടപഴകിതിനെ തുടർന്ന് നിരീക്ഷണത്തിലുള്ള ഏഴ് പേര്‍ക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആരോഗ്യ പ്രവർത്തകർ അറിയിക്കുന്നുണ്ട്. ജെയ്സൺ ഇടപഴകിയിരുന്ന 22 പേരുടെ പട്ടികയും ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്
