തിരുവനന്തപുരം: വി.ഡി.സതീശന്‍ സര്‍ക്കാരിലെ മുസ്ലിം ലീഗ് മന്ത്രിമാരെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എന്‍.ഷംസുദ്ദീന്‍, പി.കെ.ബഷീര്‍, വി.ഇ.അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് മന്ത്രിമാരാകുക.വി.ഇ.അബ്ദുള്‍
ഗഫൂര്‍ ടേം വ്യവസ്ഥയിലാണ് മന്ത്രിയാകുന്നത് എന്നാണ് സൂചന. രണ്ടര
വര്‍ഷത്തിന് ശേഷം നിയുക്ത കുറ്റ്യാടി എംഎല്‍എ പാറയ്‌ക്കല്‍ അബ്ദുള്ള
മന്ത്രിയാകും. മന്ത്രിമാരുടെ മുഴുവന്‍ വകുപ്പും പട്ടികയും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ വൈകിട്ട് അഞ്ച് മണി കഴിഞ്ഞ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക്
കൈമാറി.തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ്
സത്യപ്രതിജ്ഞ
