മുഖ്യമന്ത്രി ചര്‍ച്ചക്കായി വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ പി സി അധ്യക്ഷന്‍ സണ്ണി ജോസഫും ദല്‍ഹിക്ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ പി സി അധ്യക്ഷന്‍ സണ്ണി ജോസഫും
രാത്രി ദല്‍ഹിയിലെത്തും.ഹൈക്കമാന്റുമായുള്ള ചര്‍ച്ച ശനിയാഴ്ച
നടക്കും.പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കും.നേതാക്കളോട് ദല്‍ഹിയിലെത്താന്‍
എഐസിസി ആവശ്യപ്പെട്ടിരുന്നു.അതിനിടെ, സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില്‍ കെ സി വേണുഗോപാലിനെയും വിഡി സതീശനെയും അനുകൂലിച്ച്
പോസ്റ്ററുകള്‍ ഉയര്‍ന്നു. ദല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍
മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ കെസി വേണുഗോപാലിനെതിരെ
ഫ്ലക്സ് ബോര്‍ഡ് ഉയര്‍ത്തി. നാച്വറല്‍
ചോയിസ് വി ഡി എന്നാണ് തിരുവനന്തപുരത്ത് സതീശന് വേണ്ടി ഉയര്‍ത്തിയ
പോസ്റ്റര്‍. കുഞ്ഞൂഞ്ഞിന് ശേഷം കെ സി എന്ന് വേണുഗോപാല്‍ പക്ഷം.എംഎല്‍എ
ഹോസ്റ്റല്‍, വെള്ളയമ്പലം, പാളയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോസ്റ്ററുകള്‍
ഉയര്‍ന്നിട്ടുണ്ട്.അതേസമയം,കെപിസിസിക്ക് മുന്നില്‍ പതിച്ച കെ സി അനുകൂല
പോസ്റ്ററില്‍ അജ്ഞാതര്‍ കരി ഓയില്‍ ഒഴിച്ചു. നയിച്ചവന്‍ നാട് നയിക്കട്ടെ
എന്ന പേരില്‍ എറണാകുളം, കണ്ണൂര്‍, കോട്ടയം തിരുവനന്തപുരം ജില്ലകളില്‍ ശക്തി
പ്രകടനത്തിന് ആഹ്വാനം ചെയ്തു

കോട്ടയത്ത് വി ഡി സതീശനെ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് അനുയായി
നടുറോട്ടില്‍ പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇടുക്കി
അടിമാലിയിലും മാങ്കുളത്തും രമേശ് ചെന്നിത്തലയ്‌ക്ക് അഭിനന്ദനങ്ങളുമായി
ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.യുഡിഎഫിനെ വന്‍ വിജയത്തിലേക്ക്
നയിച്ചത് പ്രചാരണ സമിതി അധ്യക്ഷനായ രമേശ് ചെന്നിത്തല എന്നാണ് അവകാശവാദം.

Screenshot

One thought on “മുഖ്യമന്ത്രി ചര്‍ച്ചക്കായി വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ പി സി അധ്യക്ഷന്‍ സണ്ണി ജോസഫും ദല്‍ഹിക്ക്

  1. Very insightful article, thank you for sharing. thmuykapcnjqdhkczownbajwp

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!