സോമനാഥ് സന്ദർശനത്തിന് മുന്നോടിയായി അഭിപ്രായ ലേഖനം എഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി  : 08 മേയ്  2026

മെയ് 11-ന് നടക്കാനിരിക്കുന്ന തന്റെ സോമനാഥ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു അഭിപ്രായ ലേഖനം (OpEd) എഴുതി. സോമനാഥുമായുള്ള ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭാരതീയ നാഗരികതയുടെ മഹത്വത്തെക്കുറിച്ചും അദ്ദേഹം അതിൽ എടുത്തുപറയുന്നു.ലേഖനത്തെക്കുറിച്ചുള്ള വിവരങ്ങൾ, സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രധാനമന്ത്രി, നിരവധി വെല്ലുവിളികൾ നേരിട്ടിട്ടും സോമനാഥ് ക്ഷേത്രത്തെ സംരക്ഷിക്കാനും അതിന്റെ പ്രതാപം വീണ്ടെടുക്കാനും ഉറച്ചുനിന്ന എല്ലാവർക്കും ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.പ്രധാനമന്ത്രി ‘എക്സ്’ ൽ  കുറിച്ചു:“മെയ് 11-ന് നടക്കാനിരിക്കുന്ന എന്റെ സോമനാഥ് സന്ദർശനത്തെക്കുറിച്ചും, സോമനാഥുമായും നമ്മുടെ നാഗരികതയുടെ മഹത്വവുമായും ബന്ധപ്പെട്ട് ഈ ദിവസം എന്നും പ്രധാനപ്പെട്ടതായിരിക്കുന്നത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ചും ഒരു ലേഖനം (OpEd) എഴുതി. ഒപ്പം, എല്ലാവിധ വെല്ലുവിളികളും സഹിച്ച് സോമനാഥിനെ സംരക്ഷിക്കുകയും അതിന്റെ പ്രതാപം വീണ്ടെടുക്കുകയും ചെയ്ത ഓരോ വ്യക്തിക്കും ഞാൻ ശ്രദ്ധാഞ്ജലി  അർപ്പിക്കുന്നു .”https://www.narendramodi.in/somnath-and-bharat-s-unconquerable-spirit”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!