മണിമലയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് 95 വയസ്സുകാരി വയോധിക മരിച്ചു.

മണിമല : മകളുടെ മരണവാർത്തയറിഞ്ഞു മകനോടും കുടുബത്തോടുമൊപ്പം യാത്ര പുറപ്പെട്ട മാതാവ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിലിടിച്ചു ഗുരുതരമായി പരിക്കേറ്റ മാതാവ് മരണപ്പെട്ടു. അരുവിത്തുറ കൊണ്ടൂർ മണക്കാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ ബ്രിജിത്ത മാത്യു (95) ആണു മരിച്ചത്. കാറോടിച്ചിരുന്ന മകൻ റോയി മാത്യു (52), ഭാര്യ ബിന്ദു (47), മക്കളായ പ്രിയ (17), ശ്രേയ (15) എന്നിവർ പരുക്കേറ്റു ചികിത്സയിലാണ്.ചൊവ്വാഴ്ച രാത്രി 10.30നു മണിമല ടൗണിനു സമീപമായിരു ന്നു അപകടം. ബ്രിജിത്തയുടെ മകൾ, ചൊവ്വാഴ്ച മരിച്ച മണിമല പുതുപ്പറമ്പിൽ അന്നമ്മ ചാക്കോയുടെ (69) മൃതദേഹം കാണാൻ മകനൊപ്പം പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ബ്രിജിത്തയുടെ സംസ്കാരം നാളെ 2.30നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം അരുവിത്തു സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. കപ്പട് കാലായിൽ കടുംബാംഗമാണ്.മക്കൾ: എൽസമ്മ, കുഞ്ഞപ്പച്ചൻ, ജോയി, ജോണി, റോയി, പരേതരായ അന്നമ്മ, ജോസ് മാത്യു, ചാക്കോച്ചൻ. മരുമക്കൾ: അക്കമ്മ കാക്കശേരിൽ (ഇളങ്ങുളം ), അമ്മിണി മങ്കുഴിച്ചാലിൽ (ഏന്തയാർ), മേരിക്കുട്ടി കുന്നേത (പുഞ്ചവയൽ), മേഴ്സി കാരക്കയം (കരിക്കാട്ടൂർ), മിനി ഓലിക്കൽ (തിടനാട്), ബിന്ദു പ്ലാത്തോട്ടം (അമ്പാറനിരപ്പേൽ), പരേതരായ അപ്പച്ചൻ ചേന്നംകുളം, ചാക്കോച്ചി പുതുപ്പറമ്പിൽ (കേരള സൗണ്ട്സ്, മണിമല).

One thought on “മണിമലയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് 95 വയസ്സുകാരി വയോധിക മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!