അക്ഷയ കേന്ദ്രങ്ങളുടെ തെരഞ്ഞെടുപ്പ് : ഒ.എം.ആര്‍ പരീക്ഷ മേയ് 17-ന്

കോട്ടയം: പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള സംരംഭക തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒ.എം.ആര്‍ പരീക്ഷ  മേയ് 17-ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി വിവിധ കേന്ദ്രങ്ങളില്‍ നടത്തും. കോട്ടയം ജില്ലയിലെ യോഗ്യത നേടിയ എല്ലാ ഉദ്യോഗാര്‍ഥികളും ഹാള്‍ ടിക്കറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ നിശ്ചിത സമയത്ത് എത്തണമെന്ന് അക്ഷയ പദ്ധതിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.
അഡ്മിറ്റ് കാര്‍ഡ്  https://lbsedp.lbscentre.in/akshaya26/ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. പരീക്ഷയുടെ കേന്ദ്രം, തീയതി, സമയം, നിര്‍ദേശങ്ങള്‍ എന്നിവ അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിട്ടുണ്ട്.

ഒ.എം.ആര്‍ പരീക്ഷ സംബന്ധിച്ച സംശയങ്ങള്‍ക്ക് എല്‍.ബി.എസ് ഹെല്‍പ്ലൈന്‍ നമ്പറുകളായ 0471 2560311,2560312 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. വാട്‌സ്ആപ്പ്: 9400923669,  ഇമെയില്‍: lbscentre@gmail.com.

കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ കോട്ടയം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2574477,
ഇമെയില്‍:adpoktm.akshaya@kerala.gov.in. വെബ്സൈറ്റ്: akshaya.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!