ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയെ നേരിടാൻ സുരക്ഷിത താവളങ്ങൾ ഇല്ലാതാക്കിയും രാഷ്ട്രീയ അപവാദങ്ങൾ നിരാകരിച്ചും ഒരു ഏകീകൃത സഖ്യത്തിന് ആഹ്വാനം ചെയ്ത് ശ്രീ രാജ്‌നാഥ് സിംഗ് .
ഭീകരതയ്ക്ക് ദേശീയതയില്ല, ദൈവശാസ്ത്രമില്ല; ഈ ഭീഷണിക്കെതിരെ രാഷ്ട്രങ്ങൾ ഉറച്ച, കൂട്ടായ നിലപാട് സ്വീകരിക്കണം”
“ ഭീകരരെ പ്രോത്സാഹിപ്പിക്കുകയും അഭയം നൽകുകയും സുരക്ഷിത താവളങ്ങൾ ഒരുക്കുകയും ചെയ്യുന്നവർക്കെതിരെ ഉചിതമായ നടപടി തേടുന്നതിൽ എസ്‌സിഒ മടിക്കരുത് ”
“പ്രാദേശിക, ആഗോള തലത്തിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കേണ്ടത് എസ്‌സിഒയുടെ ഉത്തരവാദിത്തമാണ് “
“ കലാപം, മത്സരം, സംഘർഷം എന്നിവയ്ക്ക് പകരം സഹവർത്തിത്വം, സഹതാപം, കാരുണ്യം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ആഗോള സമവായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം”
“ഭീകരവാദ കേന്ദ്രങ്ങക്ക് ഇനി ന്യായമായ ശിക്ഷ ലഭിക്കില്ല എന്ന രീതി മാറ്റിമറിക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം ഓപ്പറേഷൻ സിന്ദൂർ പ്രകടമാക്കി,” ഇന്ന് (28 ഏപ്രിൽ 2026) കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടന്ന പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷാങ്ഹായ് സഹകരണ സംഘടനയെ (എസ്‌സിഒ) അഭിസംബോധന ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഭീകരത, വിഘടന വാദം, തീവ്രവാദം എന്നീ “തിന്മകളെ” നേരിടാൻ ഒരു ഏകീകൃത സഖ്യം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം അടിവരയിട്ടു.
ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ആക്രമിക്കുന്ന ഭരണകൂടം സ്പോൺസർ ചെയ്യുന്ന അതിർത്തി കടന്നുള്ള ഭീകരതയുടെ കാഴ്ച കണ്ടില്ലെന്നു നടിക്കാൻ കഴില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഭീകരരെ പ്രോത്സാഹി പ്പിക്കുകയും അവർക്ക് അഭയവും സുരക്ഷിത താവളങ്ങളും ഒരുക്കുകയും ചെയ്യുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ എസ്‌സിഒ മടിക്കരു തെന്ന് പ്രതിരോധ മന്ത്രി നിർദേശിച്ചു. “ഭീകരത, വിഘടന വാദം, തീവ്രവാദം എന്നിവയെ നേരിടുന്നതിലൂടെ, പ്രാദേശിക സുരക്ഷ വെല്ലുവിളിയിൽ നിന്ന് സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള മൂലക്കല്ലാക്കി മാറ്റുകയാണ്,” – അദ്ദേഹം പറഞ്ഞു.
ഭീകരവിരുദ്ധ നിലപാട്
തീവ്രവാദത്തിനെതിരേ അടിസ്ഥാന തത്വമായി വിശേഷിപ്പിച്ച ശ്രീ രാജ്‌നാഥ് സിംഗ്, ഭീഷണിക്കെതിരായ പൊതു പോരാട്ടത്തിൽ എസ് സി ഒ, അത്തരം പ്രവൃത്തികളെയും പ്രത്യയശാസ്ത്രങ്ങളെയും അപലപിച്ചിട്ടു ണ്ടെന്ന് വ്യക്തമാക്കി.. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഉറച്ച, കൂട്ടായ നിലപാട് വെളിപ്പെടുത്തിയ കഴിഞ്ഞ വർഷത്തെ ടിയാൻജിൻ പ്രഖ്യാപനം അദ്ദേഹം അനുസ്മരിച്ചു. ഭീകരതയോടും അതിന്റെ കുറ്റവാളികളോടും രാജ്യത്തിന്റെ സന്ധി രഹിത നിലപാടിൻ്റെ സാക്ഷ്യമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. “കൂട്ടായ വിശ്വാസ്യത യുടെ യഥാർത്ഥ പരീക്ഷണം സ്ഥിരതയിലാണ്. ഭീകരതയ്ക്ക് ദേശീയതയും ദൈവശാസ്ത്രവുമില്ലെന്ന് നാം മറക്കരുത്. ഭീകരതയ്‌ക്കെതിരെ രാഷ്ട്രങ്ങൾ ഉറച്ച, കൂട്ടായ നിലപാട് സ്വീകരിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ അധ്യക്ഷസ്ഥാന ത്തിരിക്കേ പുറത്തിറ ക്കിയ ‘ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയിലേക്ക് നയിക്കുന്ന തീവ്രവത്കരണത്തെ ചെറുക്കുക’ എന്ന രാഷ്ട്രത്തലവന്മാരുടെ സംയുക്ത പ്രസ്താവന എസ്‌സിഒയുടെ പ്രാദേശിക തീവ്രവാദ വിരുദ്ധ ഘടന വഹിക്കുന്ന പ്രധാന പങ്ക് വെളിപ്പെടുത്തു ന്നതായും പ്രതിരോധ മന്ത്രി പറഞ്ഞു.
ഇത് കൂട്ടായ പ്രതിബദ്ധതയുടെ പ്രതീകമാണെന്നും
അദ്ദേഹം പറഞ്ഞു.
നിലവിലെ ആഗോള അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ ലോകവീക്ഷണം തന്നെ വിഘടിതവും രാജ്യങ്ങൾ കൂടുതൽ ആന്തരികമായി മാത്രം വീക്ഷിക്കുകയും ചെയ്യുന്നതിനാൽ എസ്‌സിഒയ്ക്ക് നിർണായക പങ്ക് വഹിക്കാനുണ്ട്.
പ്രാദേശിക, ആഗോള തലത്തിൽ സമാധാനവും സ്ഥിരതയും ,ഉറപ്പാക്കേണ്ടത് എസ്‌സിഒയുടെ ഉത്തരവാദിത്തമാണ്.
നാം പിന്തുടരുന്ന “സംവാദത്തിന്റെയും നയതന്ത്രത്തിന്റെയും പാത ഇനിയും തുടരണം. അക്രമത്തിന്റെയും യുദ്ധത്തിന്റെയും യുഗമായി ഇത് മാറാൻ അനുവദിക്കരുത്; സമാധാനത്തിന്റെയും സമൃദ്ധിയുടെയും യുഗമായി ഇത് മാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കണ്ണിന് കണ്ണ് എന്നത് എല്ലാവരെയും അന്ധരാക്കുന്നു എന്ന മഹാത്മാഗാന്ധിയുടെ സന്ദേശം അനുസ്മരിച്ച അദ്ദേഹം, ഓരോ പ്രവൃത്തിക്കും മുമ്പ് അത് പാവപ്പെട്ടവരു ടെയും, ദരിദ്രരുടെയും ജീവിതത്തിൽ എങ്ങനെ മാറ്റമുണ്ടാക്കു മെന്ന് നാം ഓർമ്മിക്കണം എന്നും നിർദ്ദേശിച്ചു. പ്രതിരോധത്തിനും സുരക്ഷയ്ക്കും ഉത്തരവാദികളായ ആളുകൾ എന്ന നിലയിൽ, സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മനോഭാവം ഉയർത്തിപ്പിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
സമാധാനത്തിനും സ്ഥിരതയ്ക്കും ഗണ്യമായ സംഭാവന നൽകാൻ എസ്.സി.ഒ-യ്ക്ക് ആവശ്യമായ ശക്തിയും ദൃഢനിശ്ചയവും ഉണ്ടെന്ന ഇന്ത്യയുടെ വിശ്വാസത്തെ പ്രതിരോധ മന്ത്രി ഊന്നി പറഞ്ഞു. വംശത്തിന്റെയും മതത്തിന്റെയും എല്ലാ വ്യത്യാസങ്ങളെയും മറികടന്ന് വസുധൈവ കുടുംബകം ഭാരതീയ ദർശനം ഈ ഐക്യബോധം ഉൾക്കൊള്ളുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്‌സിഒയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ ക്രിയാത്മകമായി സംഭാവന നൽകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ശ്രീ രാജ്‌നാഥ് സിംഗ് ആവർത്തിച്ചു. സമത്വം, പരസ്പര ബഹുമാനം, ആഴത്തിലുള്ള ധാരണ എന്നിവയെ അടിസ്ഥാനമാക്കി അംഗരാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹകരണവും പരസ്പര വിശ്വാസവും ഈ സംഘടനയെ പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ദീപസ്തംഭമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മേഖലയെ ബാധിക്കുന്ന സുരക്ഷ, ഭീകരത, തീവ്രവാദം എന്നിവയുടെ വിവിധ വശങ്ങളെക്കുറിച്ചും ലോകത്തിന്റെ സമാധാനത്തിലും ശാന്തിയിലും അതിന്റെ വിശാലമായ പ്രത്യാഘാതങ്ങളെക്കുറിച്ചും യോഗം ചർച്ച നടത്തി. സംഘടന സ്ഥാപിതമായതിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തിൽ പ്രതീകാത്മക പ്രാധാന്യത്തെക്കുറിച്ചും വർദ്ധിച്ചുവരുന്ന പ്രവചനാതീതതയും അനിശ്ചിതത്വവും കാരണം അതിന്റെ പങ്ക് എങ്ങനെ കൂടുതൽ പ്രാധാന്യമർഹിക്കുന്നുവെന്നതിനെക്കുറിച്ചും എസ്‌സിഒ അംഗങ്ങൾ വിലയിരുത്തി.
