തൃപ്പൂണിത്തുറ :വിവാഹത്തിന് മുന്നോടിയായുള്ള അത്താഴമൂട്ട് ചടങ്ങിന് ശേഷം ദേഹാസ്വാസ്ഥ്യം. വിവാഹം നടക്കേണ്ട ദിവസം 32 കാരൻ വരൻ മരിച്ചു.എറണാകുളം, തൃപ്പൂണിത്തുറ കിഴക്കേകോട്ടയിൽ സെന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുന്ന, ചാത്താരി വിളങ്ങാട്ടില്‍ ജോണിന്റെ മകന്‍ ജസ്റ്റിന്‍ വി ജോണ്‍ (32) ആണ് മരിച്ചത്.ഇന്നലെ തിങ്കളാഴ്ചയായിരുന്നു ജസ്റ്റിന്റെ വിവാഹം തൃപ്പൂണിത്തുറ സെന്റ് മേരീസ് പള്ളിയില്‍ നടത്താൻ നിശ്ചയിച്ചിരുന്നത്. വിവാഹത്തിന്റെ മുന്നോടിയായുള്ള അത്താഴമൂട്ട് ചടങ്ങ് ശനിയാഴ്ച വൈകിട്ടായിരുന്നു. തുടർന്ന് ജസ്റ്റിന് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടു. എറണാകുളത്തെ സ്വകാര്യ ആശു പത്രിയില്‍ ചികിത്സയിലിരിക്കെ വിവാഹ ദിവസമായ ഇന്നലെ ജസ്റ്റിൻ വിട പറഞ്ഞു. മാതാവ്: എല്‍സമ്മ. സഹോദരി: ജിനു മരിയ (ഓസ്ട്രേലിയ). സംസ്‌കാരം ബുധനാഴ്ച മൂന്നിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

kamislot pusat gameplay paling populer hari ini dengan sensasi permainan seru dan peluang menang besar. Nikmati pengalaman terbaik dan raih kemenangan maksimal setiap saat!