മൈസൂരിൽ നടന്ന വനിതാ സൈനിക പോലീസിനായുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലിയിൽ 106 വനിതകൾ പങ്കെടുത്തു

മൈസൂരിൽ നടന്ന വനിതാ സൈനിക പോലീസിനായുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലിയിൽ 106 വനിതകൾ പങ്കെടുത്തു 2026 ഏപ്രിൽ 27 ന് ത്തിൽ കർണാടകയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വനിതാ സ്ഥാനാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തത്തിനും പ്രകടനത്തിനും അഗ്നിവീർ വനിതാ സൈനിക പോലീസ് റിക്രൂട്ട്‌മെന്റ് റാലി സാക്ഷ്യം വഹിച്ചു. മൈസൂരിലെ ചാമുണ്ഡി വിഹാർ സ്റ്റേഡിയത്തിൽ നടന്ന റാലിയിൽ 106 പെൺകുട്ടികൾ പങ്കെടുത്തു.

റിക്രൂട്ടിംഗ് ഡയറക്ടർ ജനറലായ ലെഫ്റ്റനന്റ് ജനറൽ ആർ.എസ് സുന്ദരം, റാലി ഫ്ലാഗ് ഓഫ് ചെയ്തു.

റാലി പ്രക്രിയയിൽ മുഴുവൻ സമയവും സാക്ഷ്യം വഹിച്ച ഡയറക്ടർ ജനറലും, കർണാടക & കേരളം റിക്രൂട്ടിംഗ് സ്റ്റേറ്റ്സിൻ്റെ അഡീഷണൽ ഡയറക്ടർ ജനറലായ മേജർ ജനറൽ ബ്രൂസ് ഫെർണാണ്ടസും ഉദ്യോഗാർത്ഥികളുമായി സംവദിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. റാലി ഗ്രൗണ്ടിൽ കർണാടക ഗേൾസ് മൂന്നാം ബറ്റാലിയൻ എൻ.സി.സി-യിലെ കേഡറ്റുകളെ അഭിസംബോധന ചെയ്യുകയും, സ്വപ്നങ്ങളെ പിന്തുടർന്ന് ജീവിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.

നിരന്തരമായ പരിശീലനത്തിലൂടെയും, ഏകാഗ്രമായ സമീപനത്തിലൂടെയും സൈന്യത്തിന്റെ ശാരീരിക പരിശോധനകളിൽ വിജയിക്കാൻ കഴിയുമെന്ന് ഉദ്യോഗാർത്ഥികൾ അഭിപ്രായപ്പെട്ടു.

മെഡിക്കൽ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം തിരഞ്ഞെടുക്കപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾ ഇന്ത്യൻ സൈന്യത്തിലെ വനിതാ മിലിട്ടറി പോലീസിൽ അഗ്നിവീർ ആയി ചുമതല ഏൽക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!