പത്തനാപുരം ഗാന്ധിഭവന്‍ സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡിന് ഓക്‌സിജന്‍ ഗ്രൂപ്പ് സി ഇ ഒ ഷിജോ.കെ  . തോമസ് അർഹനായി

കൊല്ലം:പത്തനാപുരം ഗാന്ധിഭവന്‍ മികച്ച സാമൂഹ്യ സേവന
പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡിന് ഈ
വര്‍ഷം ഓക്‌സിജന്‍ ഗ്രൂപ്പ് സി ഇ ഒ ഷിജോ.കെ  . തോമസ് (കാഞ്ഞിരപ്പള്ളി
)അർഹനായി.ഓക്‌സിജന്‍ ഗ്രൂപ്പ് സമൂഹ നന്മയ്ക്കായി നടത്തുന്ന നിരവധി
പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ പുരസ്‌ക്കാരത്തിന്
തെരഞ്ഞെടുത്തത്. 25,000 രൂപയും, ഫലകവും അടങ്ങുന്ന അവാര്‍ഡ് ഏപ്രില്‍ 18 ന്
പകല്‍ 12 മണിക്ക് പത്തനാപുരം ഗാന്ധിഭവനില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍
സമ്മാനിക്കുമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ അറിയിച്ചു.

2 thoughts on “പത്തനാപുരം ഗാന്ധിഭവന്‍ സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡിന് ഓക്‌സിജന്‍ ഗ്രൂപ്പ് സി ഇ ഒ ഷിജോ.കെ  . തോമസ് അർഹനായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!