മാനത്തൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും, കോട്ടയം ഡി.സി.സിയുടെ മുൻ പ്രസിഡന്റുമായിരുന്ന അഡ്വ. ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി.
പരേതനായ കല്ലാനിക്കവയലിൽ കെ.എസ്. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യയാണ്. കടനാട് തച്ചാം പുറം കുടുംബാംഗമാണ്. മക്കൾ: അഡ്വ ടോമി കല്ലാനി , (കെ.പി.സി.സി ജനറൽ സെകട്ടറി), വത്സ തോമസ് (പെരിയക്കോട്ടിൽ വാഴക്കുളം), ബെന്നി ജോസഫ് (പിഴക്), ഷേർലി ജെയിംസ് (വഴുതലക്കാട്ട് മൈലക്കൊമ്പ്), സാജു ജോസഫ് (പിഴക്). മരുമക്കൾ: ജെയ്നി പുളിക്കൽ, (മുണ്ടക്കയം), ജോസ് തോമസ് പെരിയക്കോട്ടിൽ (വാഴക്കുളം), ഷൈനി ബെന്നി വേരുങ്കൽ (തട്ടക്കുഴ), ജയിംസ് ചാക്കോ വഴുതലക്കാട്ട് (മൈലക്കൊമ്പ്), ലിസാസാജു മോനിപ്പള്ളിൽ (ഇടമറുക്).
മൃതദേഹം ഇന്ന് 15- 4 – 26 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് പാലാ – പിഴക് മാനത്തൂർ കല്ലാനിക്കവയലിൽ ഭവനത്തിൽ കൊണ്ടു വരുന്നതാണ്. സംസ്കാരം നാളെ (16-4-26 വ്യാഴം) വൈകുന്നേരം 4 ന് ഭവനത്തിലാരംഭിച്ച് മാനത്തൂർ സെന്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ.
