എരുമേലി ടൗണിൽ മദ്യപശല്യവും സാമൂഹ്യവിരുദ്ധരും  അഴിഞ്ഞാടുന്നു ,പോലീസ് പട്രോളിംഗ് ശക്തമാക്കി നടപടിയെടുക്കണം

എരുമേലി :എരുമേലി ടൗണിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെയും  മദ്യപാനികളുടെയും ശല്യമേറുന്നതായി പരാതി .ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ തിണ്ണയിൽ ഇരുന്ന് മദ്യപിക്കുന്നത് നിത്യ സംഭവമായിട്ടുണ്ട് .മദ്യസേവക്ക് ശേഷം മദ്യകുപ്പികളും പ്ലാസ്റ്റിക്ക് കുപ്പികളും ഭഷ്യ അവശിഷ്ടങ്ങളും കടത്തിണ്ണയിൽ ഉപേക്ഷിച്ചു കടന്നു കളയുകയാണിവർ ,രാവിലെ കടതുറക്കാൻ എത്തുന്ന വ്യാപാരികളും സ്റ്റാഫുകളും ഈ അവശിഷ്ടങ്ങളും മദ്യകുപ്പികളും പെറുക്കി മടുത്തിരിക്കുകയാണ്  .കട അടച്ചു പോയ്ക്കഴിയുമ്പോൾ ആണ് മദ്യപന്മാർ കടത്തിണ്ണ കയ്യേറി മദ്യശാല ആക്കിമാറ്റുന്നത് .പോലീസ് അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!