നാ​ടും ന​ഗ​ര​വും വി​ഷു ആ​ഘോ​ഷ​ത്തി​ൽ; ക്ഷേ​ത്ര​ങ്ങ​ളി​ൽ തി​ര​ക്ക്

തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക സ​മൃ​ദ്ധി​യു​ടെ​യും വി​ള​വെ​ടു​പ്പി​ന്‍റെ​യും പ്ര​തീ​ക​മാ​യി മ​ല​യാ​ളി​ക​ൾ ഇ​ന്ന് വി​ഷു ആ​ഘോ​ഷി​ക്കു​ന്നു. വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​നാ​യി ക്ഷേ​ത്ര​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ പു​ല​ർ​ച്ചെ 2.55മു​ത​ൽ ദ​ർ‌​ശ​നം ആ​രം​ഭി​ച്ചു.

തു​ട​ർ​ന്ന് നി​ർ​മ്മാ​ല്യം ,അ​ഭി​ഷേ​കം ഉ​ൾ​പ്പെ​ടെ പ​തി​വ് പൂ​ജ​ക​ളു​മു​ണ്ടാ​വും. പൊ​തു​വ​രി​യി​ൽ കാ​ത്തി​രി​ക്കു​ന്ന ഭ​ക്ത​ർ​ക്കാ​കും ദ​ർ​ശ​ന​ത്തി​ന് മു​ൻ​ഗ​ണ​ന. തി​ര​ക്ക് പ​രി​ഗ​ണി​ച്ച് പ്ര​ത്യേ​ക ദ​ർ​ശ​ന സൗ​ക​ര്യ​മു​ള്ള സീ​നി​യ​ർ സി​റ്റി​സ​ൺ, പ്രാ​ദേ​ശി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ ദ​ർ​ശ​നം ആ​ദ്യ​മെ​ത്തു​ന്ന 500 പേ​ർ​ക്ക് വീ​ത​മാ​യി ടോ​ക്ക​ൺ മു​ഖേ​നെ പ​രി​മി​ത​പ്പെ​ടു​ത്തും.
പ്രാ​ദേ​ശി​ക വി​ഭാ​ഗ​ക്കാ​ർ​ക്ക് പ​ടി​ഞ്ഞാ​റേ ഗോ​പു​ര​ത്തി​ന് പു​റ​ത്തു നി​ന്നും മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തെ നെ​യ്യ് വി​ള​ക്ക് കൗ​ണ്ട​ർ വ​ഴി പു​ല​ർ​ച്ചെ
3.30 മു​ത​ൽ ദ​ർ​ശ​ന​ത്തി​നാ​യു​ള്ള ടോ​ക്ക​ൺ ന​ൽ​കി​ത്തു​ട​ങ്ങി. ശ്രീ​കോ​വി​ൽ നെ​യ്യ് വി​ള​ക്ക് വ​ഴി​പാ​ടു​ള്ള ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം രാ​വി​ലെ 7.30 മു​ത​ലാ​കും. തി​ര​ക്കേ​റി​യാ​ൽ നെ​യ്യ് വി​ള​ക്ക് ദ​ർ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മേട വിഷു ദിനത്തില്‍ വിഷുക്കണി ദര്‍ശനത്തിനായി, പുലര്‍ച്ചെ 4ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ്
നമ്പൂതിരി ശബരിമല നട തുറക്കും. 4.05 മുതല്‍ ഏഴ് വരെ ഭക്തര്‍ക്ക് വിഷുക്കണി
ദര്‍ശനത്തിന് അവസരം ഉണ്ടാകും. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക്
കൈനീട്ടം നല്‍കും. ഏഴിന് ശേഷമാണ് അഭിഷേകവും ഉഷപൂജയും ആരംഭിക്കുക.
വിഷുദിനത്തില്‍ രാവിലെ 8 മുതല്‍ 11 വരെയാണ് നെയ്യഭിഷേകം.വിഷുക്കണി
ദര്‍ശനത്തിനായി സന്നിധാനത്ത്് ഒരുക്കങ്ങള്‍ ആരംഭിച്ചു. 14ന് രാത്രി
അത്താഴപൂജക്ക് ശേഷം മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ വിഷുക്കണി ഒരുക്കിയ
ശേഷമാണ് ഹരിവരാസനം ചൊല്ലി നട അടയ്‌ക്കുക. വിഷുദിനത്തില്‍ പുലര്‍ച്ചെ
നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ച് ആദ്യം ശബരീശനെ കണികാണിക്കും. അതിനു ശേഷമാണ് ഭക്തര്‍ക്ക് കണികാണാന്‍ അവസരം. 17ന് സഹസ്രകലശ പൂജയും 18ന് സഹസ്ര കലശാഭിഷേകവും നടക്കും. വിഷു-മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി 18ന് രാത്രി പത്തു മണിക്ക് നടയടക്കും. വിഷുവിനും മേടമാസ പൂജകളോടും അനുബന്ധിച്ച് ശബരിമല ദര്‍ശനത്തിന് ഭക്ത വെര്‍ച്വല്‍ ക്യൂ വെബ്സൈറ്റ് വഴി ദര്‍ശനത്തിനായുള്ള സ്ലോട്ട് ഉറപ്പാക്കണം

One thought on “നാ​ടും ന​ഗ​ര​വും വി​ഷു ആ​ഘോ​ഷ​ത്തി​ൽ; ക്ഷേ​ത്ര​ങ്ങ​ളി​ൽ തി​ര​ക്ക്

  1. Ứng dụng 888slot app có một bộ sưu tập slot game 3D vô cùng đa dạng và hấp dẫn. Những trò chơi này được thiết kế với đồ họa 3D sống động, âm thanh chân thực và các chủ đề phong phú từ phiêu lưu, cổ tích đến các câu chuyện thần thoại. TONY04-27H

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!