തിരുവനന്തപുരം: മാർച്ച് 15 വരെ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ
അപേക്ഷിച്ചവർക്ക് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട്
ചെയ്യാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.
നാമനിർദേശപത്രിക സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ, ഇന്നുവരെ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും 10 ദിവസം മുൻപുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നത്.
അപേക്ഷ സ്വീകരിച്ച് വോട്ടർപട്ടികയിൽ ഇടംപിടിക്കുന്നതുവരെ നീളുന്ന നടപടിക്രമം പൂർത്തിയാക്കാൻ പരമാവധി 10 ദിവസം വേണം. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപന ശേഷമാണ്, ഇനി പുതിയ അപേക്ഷകൾ സ്വീകരിക്കുകയോ മാർച്ച് 15നു ശേഷം ലഭിച്ച അപേക്ഷകളിൽ നടപടി സ്വീകരിക്കുകയോ ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.
