മുസ്ലിം ലീഗ്സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

 മലപ്പുറം : മുസ്ലിം ലീഗ്സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എം.കെ. മുനീറിന് സീറ്റില്ല. ഫൈസൽ ബാബുവായിരിക്കും കോഴിക്കോട് സൗത്തിൽ ലീഗ് സ്ഥാനാർഥി. ഫാത്തിമ തെഹ്‍ലിയ പേരാമ്പ്രയിൽ മത്സരിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാകും ജനവിധി തേടുക. വേങ്ങരയിൽ കെ.എം. ഷാജി ആയിരിക്കും സ്ഥാനാർഥി. ജയന്തി രാജൻ കൂത്തുപറമ്പിൽ മത്സരിക്കും.  

 താനൂർ – പി.കെ. നവാസ്, ഏറനാട് – പി.കെ. ബഷീർ, മങ്കട – മഞ്ഞളാംകുഴി അലി, മഞ്ചേരി – റഹ്മത്തുല്ല, മഞ്ചേശ്വരം – എ.കെ.എം. അഷ്റഫ്, കൊടുവള്ളി – പി.കെ. ഫിറോസ്, കാസർകോട് – കല്ലട്ര മായിൻ ഹാജി, അഴീക്കോട് – കരീം ചേലേരി, കുറ്റ്യാടി – പാറയ്ക്കൽ അബ്ദുല്ല, തിരുവമ്പാടി – ഖാസിം കൂടരഞ്ഞി, കുന്നമംഗലം – റസാഖ് മാസ്റ്റർ, വള്ളിക്കുന്ന് – ടി.വി. എബ്രാഹിം, കൊണ്ടോട്ടി – ടി.പി. അഷ്റഫലി, പെരിന്തൽമണ്ണ – നജീബ് കാന്തപുരം, കോട്ടയ്ക്കൽ – ആബിദ് ഹുസൈൻ തങ്ങൾ, തിരൂർ – കുറുക്കോളി മൊയ്ദീൻ, താനൂർ – പി.കെ. നവാസ്, തിരൂരങ്ങാടി – പിഎംഎ സമീർ, മണ്ണാർക്കാട് – എൻ. ഷംസുദ്ദീൻ, ഗുരുവായൂർ – ടി.എച്ച്. റഷീദ്, കളമശ്ശേരി – വി.ഇ. അബ്ദുൽ ഗഫൂർ  എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!