റബ്ബര്‍ വില 380 രൂപയാക്കണം -എന്‍.എഫ്.ആര്‍.പി.എസ്

കോട്ടയം: അടുത്ത മൂന്നുവര്‍ഷം കൊണ്ട് റബ്ബര്‍ കൃഷി മേഖലയില്‍ ‘മിഷന്‍ 380’ നടപ്പാക്കുമെന്ന് മൂന്ന് പ്രധാന മുന്നണികളും മാനിഫെ സ്റ്റോയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ റബ്ബര്‍ ഉത്പാദക സംഘങ്ങളുടെ ദേശീയ ഫെഡറേഷന്‍ എന്‍.എഫ്.ആര്‍.പി.എസ്. മൂന്നുവര്‍ഷംകൊണ്ട് കിലോയ്ക്ക് വില 380 രൂപയാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തുന്ന മുന്നണിയുടെ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി എന്‍.എഫ്.ആര്‍.പി.എസ്. പ്ര വര്‍ത്തകര്‍ രംഗത്തിറങ്ങും.ആദ്യവര്‍ഷം 250, രണ്ടാംവര്‍ഷം 300, മൂന്നാംവര്‍ഷം 880 എന്നിങ്ങനെ നടപ്പാക്കണം. നിലവില്‍ ഒരുകിലോ റബ്ബറിന്റെ ഉത്പാദനച്ചെലവ് 210-230 രൂപയാണ്. തറവില 200 രൂപ എന്നത് പ്രായോഗികമല്ല. ടാപ്പിങ് തൊഴിലാളിക്ഷേമ പാക്കേജ്, ടാപ്പിങ് വേതന സബ്സിഡി, ടാപ്പിങ് തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയാണ് മറ്റാവശ്യങ്ങള്‍.ജോജി വാളിപ്ലാക്കലിനെ എന്‍.എഫ്.ആര്‍.പി.എസ്. ദേശീയ ജനറല്‍ സെക്രട്ടറിയായി യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റ് ജോര്‍ജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. പി.കെ. കുര്യാക്കോസ്, ജോയ് കുര്യന്‍, രാജന്‍ ഫിലിപ്‌സ്, രാജന്‍ മടിക്കെ, ഹരിദാസന്‍ കല്ലടിക്കോട് എന്നിവര്‍ പ്രസംഗിച്ചു.

76 thoughts on “റബ്ബര്‍ വില 380 രൂപയാക്കണം -എന്‍.എഫ്.ആര്‍.പി.എസ്

  1. 888SLOT thường xuyên cập nhật phiên bản mobile app với giao diện mới, tính năng nâng cao và sửa lỗi nhanh chóng – luôn mang đến trải nghiệm tốt nhất cho người dùng di động. TONY06-05

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!