കെ.എം.മാണി ഓർമ്മയുമായി ഏപ്രിൽ 9ന് പാലാ പോളിംഗ് ബൂത്തിലേയ്ക്ക്…തെരഞ്ഞെടുപ്പിനെ നേരിടാൻ കേ. കോൺ (എം) സജ്ജം

പാലാ: 1965 മുതൽ 2019 വരെ പാലായെ പ്രതിനിധീകരിച്ച കെ-എം.മാണിയുടെ ഏഴാം ഓർമ്മ ദിനത്തിൽ പാലാ പോളിംഗ് ബൂത്തിലേയ്ക്ക് ‘2019 ഏപ്രിൽ 9നാണ് കെ.എം മാണി വിട പറഞ്ഞത്.
1965-ൽ പാലാമണ്ഡലം രൂപീകൃതമായ ശേഷമുള്ള 16>o മത് തെരഞ്ഞെടുപ്പാണ് പാലായിൽ ഏപ്രിൽ 9ന് നടക്കുക.

ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പാലായിൽ കേരള കോൺഗ്രസ് (എം) പൂർണ്ണ സജ്ജമാണെന്നും പ്രാഥമിക പ്രചാരണ നടപടികളും ഏകോപന യോഗങ്ങളും പൂർത്തിയാക്കിയെന്നും ബൂത്ത്തല സമിതികളുടെ രൂപീകരണo നേരത്തെ നടത്തിയിരുന്നുവെന്നും
കേരള കോൺഗ്രസ് (എം) മീഡിയാ സെൽ കൺവീനർ ജയ്സൺമാന്തോട്ടം പറഞ്ഞു.
ജനം ചുമതലയേൽപിച്ച ജനപ്രതിനിധിയുടെ നിഷ്ക്രിയത്വവും, അലംഭാവവും, കെടുകാര്യസ്ഥതയും മൂലം പാലായ്ക്ക് ഉണ്ടായ നികത്താനാവാത്ത നഷ്ട്ടം ചൂണ്ടിക്കാട്ടി വോട്ടർമാർക്കിടയിൽ പ്രചാരണം നടത്തുകയാണ് ലക്ഷ്യം.
പാലായിൽ യു.ഡി.എഫിൻ്റെ ജനസമ്മതി വളരെ പിന്നിലായി എന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു തെളിയിച്ചു.
നിയമസഭയിൽ ലഭിച്ച ലീഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കുത്തനെ ഇടിഞ്ഞിരുന്നു. ത്രിതല പഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് ലീഡ് ചെയ്യുകയും ചെയ്തു.പാലാ വികസനം ആഗ്രഹിക്കുന്നു അത് എൽ.ഡി.എഫിലൂടെ സാദ്ധ്യമാകുമെന്ന് വോട്ടർമാർ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
ജനം വിജയിപ്പിച്ചവൻ്റെ ചുമതല പരാജയപ്പെട്ട വനിലൂടെ നിർവ്വഹിക്കപ്പെട്ട അപൂർവ്വ മണ്ഡലം കൂടിയായി പാലാ മാറുകയും ചെയ്തു എന്ന പ്രത്യേകതയും ഉണ്ട്.
മുൻ തെരഞ്ഞെടുപ്പുകളിലെ പോലെ യു.ഡി.എഫിൻ്റെ വോട്ട് കച്ചവടം ഇത്തവണ നടക്കില്ലായെന്നാണ് കരുതുന്നത്.

One thought on “കെ.എം.മാണി ഓർമ്മയുമായി ഏപ്രിൽ 9ന് പാലാ പോളിംഗ് ബൂത്തിലേയ്ക്ക്…തെരഞ്ഞെടുപ്പിനെ നേരിടാൻ കേ. കോൺ (എം) സജ്ജം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!