എരുമേലി : ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം എരുമേലി വലിയമ്പലത്തിലേക്ക് അയ്യപ്പഭക്തരുടെ സ്നാന ആവശ്യത്തിന് മറ്റും.
ജലലഭ്യത ഉറപ്പുവരുത്തുന്നതിന് വലിയമ്പലം ഭാഗത്ത് വലിയ തോട്ടിൽ പുതിയ ചെക്ക് ഡാം നിർമ്മാണത്തിന് 75 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി എംഎൽഎ അറിയിച്ചു. ജലലഭ്യതയക്കായി നിലവിലുണ്ടായിരുന്ന ചെക്ക് ഡാം കാലപ്പഴക്കം മൂലം തകരാറിലാവുകയും, ജലസംഭരണത്തിന് കഴിയാതെ വരികയും ചെയ്ത സാഹചര്യത്തിൽ ആണ് പുതിയ ചെക്ക് നിർമ്മിക്കുന്നത് എന്ന് അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
പുതിയതായി 16 മീറ്റർ വീതിയിലും 14.1 മീറ്റർ നീളത്തിലും നിർമ്മിക്കുന്ന ചെക്ക്ഡാമിന് 1.8 മീറ്റർ ഉയരത്തിൽ ജലം സംഭരിക്കുവാൻ സാധിക്കുന്നതാണ് കൂടാതെ 8 ഷട്ടർകൾ ഉള്ള ടി ചെക്കു ഡാമിൽ 6 FRP ഷട്ടറുകളും 2 മെക്കാനിക്കൽ ഷട്ടറുകളുമാണ് ഉള്ളത്. മെക്കാനിക്കൽ ഷട്ടർ ഉപയോഗിക്കുന്നത് മൂലം തീർത്ഥാടന കാലയളവിൽ തീർത്ഥാടകർക്ക് ജല ലഭ്യത ഉറപ്പുവരുത്തുവാനും അളവ് നിയന്ത്രിക്കുവാനും സാധിക്കുന്നതാണ്
