ന്യൂഡൽഹി: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് 31 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗത്തിന്റെ അംഗീകാരം. സിറ്റിംഗ് എംഎൽഎമാരിൽ മൂന്ന് പേർ ഒഴികെയുള്ളവർക്ക് സീറ്റ് ധാരണയായി.
ലൈംഗികാതിക്രമ കേസിൽപെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ, തൃപ്പുണ്ണിത്തുറ എംഎൽഎ കെ. ബാബു,
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി എന്നിവരാണ്
പട്ടികയിൽ ഉൾപ്പെടാത്തത്.
തൃപ്പുണ്ണിത്തുറ എംഎൽഎ കെ. ബാബു നേരത്തെ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിലാകും. എൽദോസ് കുന്നപ്പിള്ളിയുടെ കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ചായിരിക്കും തീരുമാനം.തിരുവനന്തപുരം വട്ടിയൂർക്കാവ്-കെ. മുരളീധരൻകോവളം-എം. വിൻസെന്റ്
കൊല്ലംകരുനാഗപ്പള്ളി-സി.ആർ. മഹേഷ്കുണ്ടറ-പി.സി. വിഷ്ണുനാഥ്കൊട്ടാരക്കര-ഐഷ പോറ്റിപത്തനാപുരം-ജ്യോതികുമാർ ചാമക്കാല ആലപ്പുഴഹരിപ്പാട്-രമേശ് ചെന്നിത്തല
കോട്ടയം കോട്ടയം-തിരുവഞ്ചൂർ രാധാകൃഷ്ണൻപുതുപ്പള്ളി-ചാണ്ടി ഉമ്മൻ എറണാകുളംഅങ്കമാലി-റോജി എം. ജോൺആലുവ-അൻവർ സാദത്ത്പറവൂർ-വി.ഡി. സതീശൻഎറണാകുളം-ടി.ജെ. വിനോദ്തൃക്കാക്കര-ഉമ തോമസ്മൂവാറ്റുപുഴ-മാത്യു കുഴൽനാടൻകുന്നത്തുനാട്-വി.പി. സജീന്ദ്രൻ തൃശൂർചാലക്കുടി-സനീഷ് കുമാർ ജോസഫ്കൊടുങ്ങല്ലൂർ-ഒ.ജെ. ജനീഷ്മണലൂർ-ടി.എൻ. പ്രതാപൻ പാലക്കാട്തൃത്താല-വി.ടി. ബൽറാം
മലപ്പുറംപൊന്നാനി-കെ.നൗഷാദലി വണ്ടൂർ-എ.പി. അനിൽകുമാർനിലമ്പൂർ-ആര്യാടൻ ഷൗക്കത്ത് കോഴിക്കോട്കൊയിലാണ്ടി-കെ. പ്രവീൺകുമാർനാദാപുരം-കെ.എം. അഭിജിത്ത്കോഴിക്കോട് നോർത്ത്-കെ. ജയന്ത് എലത്തൂർ-വിദ്യ ബാലകൃഷ്ണൻ
വയനാട്സുൽത്താൻ ബത്തേരി-ഐ.സി. ബാലകൃഷ്ണൻകൽപറ്റ-ടി. സിദ്ദിഖ്
കണ്ണൂർപേരാവൂർ- സണ്ണി ജോസഫ്ഇരിക്കൂർ-സജീവ് ജോസഫ്
