എ​രു​മേ​ലി മാ​സ്റ്റ​ർപ്ലാ​ൻ ഒ​ന്നാം ഘ​ട്ടം: ഡി​പി​ആ​ർ സ​മ​ർ​പ്പി​ച്ചു

എ​രു​മേ​ലി: സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ​ത്തു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്ന എ​രു​മേ​ലി മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദ​മാ​യ രൂ​പ​രേ​ഖ അ​ന്തി​മ​മാ​യി ത​യാ​റാ​ക്കി ഗ​വ​ൺ​മെ​ന്‍റി​ൽ സ​മ​ർ​പ്പി​ച്ച​താ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​റി​യി​ച്ചു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം എ​ന്ന നി​ല​യി​ലും സ​മീ​പ​ഭാ​വി​യി​ൽ സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന നി​ർ​ദി​ഷ്‌​ട ശ​ബ​രി ഗ്രീ​ൻ ഫീ​ൽ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ന്
മു​ന്നോ​ടി​യാ​യും ഒ​ട്ടേ​റെ മു​ന്നൊ​രു​ക്ക വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കേ​ണ്ട​തി​നാ​ലു​മാ​ണ് എ​രു​മേ​ലി മാ​സ്റ്റ​ർ പ്ലാ​ൻ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.
ഇ​തി​ന്‍റെ ഒ​ന്നാം ഘ​ട്ട​മാ​യി ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യം ക​ണ​ക്കാ​ക്കി വ​ലി​യ​മ്പ​ലം കോ​മ്പൗ​ണ്ടി​ൽ വി​പു​ല​മാ​യ ക​വേ​ർ​ഡ് ബാ​ത്ത് ഏ​രി​യ നി​ർ​മി​ക്കും. ഒ​രേ സ​മ​യം 280ഓ​ളം ആ​ളു​ക​ൾ​ക്ക് കു​ളി​ക്കാ​ൻ സൗ​ക​ര്യം ല​ഭി​ക്ക​ത്ത​ക്ക വി​ധ​മാ​ണ് നി​ർ​മാ​ണം.
ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ആ​വ​ശ്യ​മാ​യ ജ​ല​സ്രോ​ത​സും ഉ​റ​പ്പു​വ​രു​ത്തും. ഇ​തോ​ടൊ​പ്പം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ
ബൃ​ഹ​ത്താ​യ ശു​ചി​മു​റി കോം​പ്ല​ക്സും പ്ലാ​നി​ലു​ണ്ട്. സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് ഉ​ൾ​പ്പെ​ടെ ര​ണ്ടേ​മു​ക്കാ​ൽ കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. വ​ലി​യ​മ്പ​ലം
കോ​മ്പൗ​ണ്ടി​ൽ 50,000 ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ര​ണ്ട് ഓ​വ​ർ ഹെ​ഡ്
വാ​ട്ട​ർ ടാ​ങ്കു​ക​ളും നി​ർ​മി​ക്കും. ഇ​തി​നാ​യി ടാ​ങ്ക് ഒ​ന്നി​ന് 17 ല​ക്ഷം രൂ​പ പ്ര​കാ​ര​മാ​ണ് ചെ​ല​വ​ഴി​ക്കു​ക. കൂ​ടാ​തെ വ​ലി​യ​മ്പ​ലം കോ​മ്പൗ​ണ്ടി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തും.
എ​രു​മേ​ലി ടൗ​ണി​നോ​ട​നു​ബ​ന്ധി​ച്ച് റിം​ഗ് റോ​ഡു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ച് റോ​ഡു​ക​ൾ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മി​ക്കും. എ​രു​മേ​ലി ബ​സ്
സ്റ്റാ​ൻ​ഡ്-​ഉ​റു​മ്പി​ൽ പാ​ലം റോ​ഡ് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന് 1.20 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
ചെ​മ്പ​ക​ത്തു​ങ്ക​ൽ പാ​ലം-​ഓ​രു​ങ്ക​ൽ ക​ട​വ് റോ​ഡ് ഒ​ന്നേ​മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന് ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യും എം​ടി ഹൈ​സ്കൂ​ൾ-​എ​ൻ​എം എ​ൽ​പി സ്കൂ​ൾ-​കാ​രി​ത്തോ​ട് റോ​ഡ് ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന് 80
ല​ക്ഷം രൂ​പ​യും പ​ട്ടാ​ളി​പ്പ​ടി-​ക​രി​ങ്ക​ല്ലും​മൂ​ഴി റോ​ഡ് ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന് 85 ല​ക്ഷം രൂ​പ​യും എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​ടി-​ബി​എ​സ്എ​ൻ​എ​ൽ പ​ടി റോ​ഡ് 500 മീ​റ്റ​ർ നീ​ള​ത്തി​ൽ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന് 45 ല​ക്ഷം
രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
ഓ​ട​ക​ൾ, സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ, സൈ​ഡ് കോ​ൺ​ക്രീ​റ്റിം​ഗ്, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഇ​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡു​ക​ൾ പു​ന​രു​ദ്ധ​രി​ക്കു​ക. ഇ​തോ​ടൊ​പ്പം കൊ​ച്ച​മ്പ​ല​ത്തി​ന്‍റെ പി​ന്നി​ൽ​നി​ന്നാ​രം​ഭി​ച്ച് പേ​രു​ത്തോ​ട്ടി​ൽ എ​ത്തി​ച്ചേ​രു​ന്ന കാ​ന​ന​പാ​ത​യി​ലേ​ക്കു​ള്ള പ​ര​മ്പ​രാ​ഗ​ത പാ​ത വി​ക​സി​പ്പി​ക്കു​ന്ന​തി​ന് 75 ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടു​ത്തി.
പ​ര​മ്പ​രാ​ഗ​ത പാ​ത വി​ക​സി​പ്പി​ച്ച് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കു​മ്പോ​ൾ പി​ഡ​ബ്ല്യു​ഡി റോ​ഡി​ലെ തി​ര​ക്ക് ഒ​ഴി​വാ​കു​ക​യും അ​പ​ക​ട സാ​ധ്യ​ത ഇ​ല്ലാ​താ​കുക​യും ചെ​യ്യും.
ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് മു​ഖേ​ന വ​ലി​യ തോ​ട്ടി​ൽ ചെ​ക്ക്ഡാം നി​ർ​മി​ച്ച് ജ​ല ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തും. ഇ​തി​നാ​യി ര​ണ്ട് കോ​ടി രൂ​പ​യു​ടെ വി​ശ​ദ​മാ​യ എ​സ്റ്റി​മേ​റ്റും പ്രോ​ജ​ക്‌​ടും ത​യാ​റാ​ക്കി ഗ​വ​ൺ​മെ​ന്‍റി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ശു​ചി​ത്വ​മി​ഷ​ൻ മു​ഖേ​ന ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റു​ക​ൾ ഉ​ൾ​പ്പെ​ടെ സ​മ​ഗ്ര​മാ​യ ശു​ചി​ത്വ പ​രി​പാ​ല​നാ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും പ​ദ്ധ​തി​ക​ൾ
ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​വു​ങ്ങും​കു​ഴി​യി​ൽ നാലു കോ​ടി രൂ​പ​യു​ടെ പ്ലാ​ന്‍റും നി​ർ​മി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!