ബ്രേക്കിങ് ന്യൂസ്… ഏല മല റിസര്‍വ്: ഭൂമി പതിവിന് അപേക്ഷിക്കാം ,പട്ടയം നല്‍കാന്‍ കോടതി അനുമതി

1964 ചട്ട പ്രകാരം പട്ടയം നല്‍കുന്നതിനുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി

2024 മുതല്‍ ഉണ്ടായിരുന്ന സ്‌റ്റേയാണ് ഹൈക്കോടതി ഒഴിവാക്കിയത്

ഇതോടെ പട്ടയ വിതരണത്തിനുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങി
. സോജൻ ജേക്കബ് ഇടുക്കി :ഇടുക്കി ജില്ലയില്‍ ഏല മല റിസര്‍വ് ഭൂമികളില്‍ പതിവ് അനുവദിക്കുന്നതിന് അനുമതി ലഭിച്ച 20363.1590 ഹെക്ടര്‍ ഭൂമിയില്‍ ഉള്‍പ്പെടുന്നതും ഭൂമി പതിവിന് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടില്ലാത്ത കൈവശക്കാര്‍ക്ക് പുതിയ അപേക്ഷകള്‍ മാര്‍ച്ച് 23 വരെ പി. എ. എം. എസ് (PAMS) സംവിധാനം മുഖേന കട്ടപ്പന, മുരിക്കാശ്ശേരി, നെടുംങ്കണ്ടം. രാജകുമാരി, ഇടുക്കി ഭൂമി പതിവ് ഓഫീസുകളില്‍ സ്വീകരിക്കും. ഭൂമി പതിവിന് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടില്ലാത്ത കൈവശക്കാര്‍ക്ക് അനുബന്ധരേഖകള്‍ സഹിതം അപേക്ഷകള്‍ സമര്‍പ്പിക്കാം. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് നിലവില്‍ സര്‍ക്കാര്‍ അനുമതി ലഭിച്ച ഏലമല റിസര്‍വ് മേഖലയ്ക്ക് പുറത്തുള്ളതും, വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തീകരിച്ച കേന്ദ്രാനുമതി ലഭിച്ചതുമായ, 5000 ഹെക്ടര്‍ ഭൂമിയില്‍ നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത കൈവശക്കാര്‍ക്ക് പുതിയ അപേക്ഷ സ്വീകരിക്കുന്നത് മാര്‍ച്ച് 23 വരെ ദീര്‍ഘിപ്പിച്ചു. കരിമണ്ണൂര്‍, പീരുമേട്, ഇടുക്കി ഭൂമി പതിവ് ഓഫീസുകളില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കും.
പട്ടയം നല്‍കാന്‍ കോടതി അനുമതി
1964 ചട്ട പ്രകാരം പട്ടയം നല്‍കുന്നതിനുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി

2024 മുതല്‍ ഉണ്ടായിരുന്ന സ്‌റ്റേയാണ് ഹൈക്കോടതി ഒഴിവാക്കിയത്

ഇതോടെ പട്ടയ വിതരണത്തിനുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!