പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ നയിക്കുന്ന പു​​തു​​യു​​ഗ​​യാ​​ത്ര 24നും 25​​നും ജി​​ല്ല​​യി​​ല്‍

കോ​​ട്ട​​യം: പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ ന​​യി​​ക്കു​​ന്ന പു​​തു​​യു​​ഗ​​യാ​​ത്ര 24നും 25​​നും ജി​​ല്ല​​യി​​ല്‍ പ​​ര്യ​​ട​​നം ന​​ട​​ത്തും.

ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ പ​​ര്യ​​ട​​നം പൂ​​ര്‍​ത്തി​​യാ​​ക്കി കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന
പു​​തു​​യു​​ഗ​​യാ​​ത്ര​​യു​​ടെ ആ​​ദ്യ​​യോ​​ഗം പാ​​ലാ​​യി​​ല്‍ ന​​ട​​ക്കും. രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ആ​​ശു​​പ​​ത്രി ക​​വ​​ല​​യി​​ല്‍ എ​​ത്തി​​ച്ചേ​​രു​​ന്ന ജാ​​ഥാ ക്യാ​​പ്റ്റ​​ന്‍ വി.​​ഡി. സ​​തീ​​ശ​​നെ​​യും ജാ​​ഥാം​​ഗ​​ങ്ങ​​ളെ​​യും തു​​റ​​ന്ന വാ​​ഹ​​ന​​ത്തി​​ല്‍ സ​​മ്മേ​​ള​​ന​​ന​​ഗ​​രി​​യാ​​യ പു​​ഴ​​ക്ക​​ര മൈ​​താ​​നി​​യി​​ലേ​​ക്ക് സ്വീ​​ക​​രി​​ച്ചാ​​ന​​യി​​ക്കും.പൂ​​ഞ്ഞാ​​ര്‍ മ​​ണ്ഡ​​ല​​ത്തി​​ലെ ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലാ​​ണ് ര​​ണ്ടാ​​മ​​ത്തെ പ​​രി​​പാ​​ടി. രാ​​വി​​ലെ 10.30ന് ​​ഈ​​രാ​​റ്റു​​പേ​​ട്ട മു​​ട്ടം ജം​​ഗ്ഷ​​നി​​ല്‍ യാ​​ത്രാ അം​​ഗ​​ങ്ങ​​ളെ സ്വീ​​ക​​രി​​ക്കും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ലേ​​ത് രാ​​വി​​ലെ 11.30നു ​​പൊ​​ന്‍​കു​​ന്നം ഗ​​വ​​ണ്‍​മെ​​ന്‍റ് സ്‌​​കൂ​​ള്‍
ജം​​ഗ്ഷ​​നി​​ല്‍ യാ​​ത്രാ അം​​ഗ​​ങ്ങ​​ളെ വ​​ര​​വേ​​ല്‍​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു ച​​ങ്ങ​​നാ​​ശേ​​രി ക​​വ​​ല​​യി​​ല്‍ സ്വീ​​ക​​ര​​ണം. പു​​തു​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ലെ പാ​​മ്പാ​​ടി എം​​ജി​​എം ജം​​ഗ്ഷ​​നി​​ല്‍ വൈ​​കു​​ന്നേ​​രം നാ​​ലി​​നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​നെ​​യും സം​​ഘാം​​ഗ​​ങ്ങ​​ളെ​​യും സ്വീ​​ക​​രി​​ക്കും.തു​​ട​​ര്‍​ന്ന് പൊ​​തു​​സ​​മ്മേ​​ള​​നം ന​​ട​​ക്കു​​ന്ന പാ​​മ്പാ​​ടി ബ​​സ് സ്റ്റാ​​ന്‍​ഡ് മൈ​​താ​​ന​​ത്തേ​​ക്ക് യാ​​ത്രാ അം​​ഗ​​ങ്ങ​​ളെ തു​​റ​​ന്ന വാ​​ഹ​​ന​​ത്തി​​ല്‍ സ്വീ​​ക​​രി​​ച്ചാ​​ന​​യി​​ക്കും. കോ​​ട്ട​​യ​​ത്താ​​ണ് ആ​​ദ്യ ദി​​വ​​സ​​ത്തെ സ​​മാ​​പ​​നം. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു കോ​​ട്ട​​യം ച​​ന്ത​​ക്ക​​വ​​ല​​യി​​ല്‍
വി.​​ഡി. സ​​തീ​​ശ​​നെ​​യും യാ​​ത്രാം​​ഗ​​ങ്ങ​​ളെ​​യും സ്വീ​​ക​​രി​​ച്ചു പൊ​​തു​​സ​​മ്മേ​​ള​​നം ന​​ട​​ക്കു​​ന്ന തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്തേ​​ക്ക് ആ​​ന​​യി​​ക്കും. പൊ​​തു​​സ​​മ്മേ​​ള​​നം ശ​​ശി ത​​രൂ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
പ​​ര്യ​​ട​​ന​​ത്തി​​ന്‍റെ ര​​ണ്ടാ​​മ​​ത്തെ ദി​​വ​​സ​​മാ​​യ 25ന് ​​രാ​​വി​​ലെ എ​​ട്ടി​​നു കോ​​ട്ട​​യം ഓ​​ര്‍​ക്കി​​ഡ് റ​​സി​​ഡ​​ന്‍​സി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍​നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​വ​​രും പ്ര​​തി​​പ​​ക്ഷ നേ​​താ​​വു​​മാ​​യു​​ള്ള സം​​വാ​​ദം. തു​​ട​​ര്‍​ന്ന് രാ​​വി​​ലെ 9.30നു ​​ഏ​​റ്റു​​മാ​​നൂ​​ര്‍ വെ​​ട്ടൂ​​ർ ജം​​ഗ്ഷ​​നി​​ലാ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ മ​​ണ്ഡ​​ല​​ത്തി​​ലെ സ്വീ​​ക​​ര​​ണം. രാ​​വി​​ലെ 11നു ​​ക​​ടു​​ത്തു​​രു​​ത്തി ഐ​​ടി​​സി ജം​​ഗ്ഷ​​നി​​ലാ​​ണ് ര​​ണ്ടാ​​മ​​ത്തെ സ്വീ​​ക​​ര​​ണം. ജി​​ല്ല​​യി​​ലെ അ​​വ​​സാ​​ന​​ത്തെ പ​​രി​​പാ​​ടി വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ്. 12.30നു ​​വ​​ട​​ക്കേ ന​​ട​​യി​​ല്‍ പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​നെ​​യും യാ​​ത്രാ അം​​ഗ​​ങ്ങ​​ളെ​​യും സ്വീ​​ക​​രി​​ക്കും.
തു​​ട​​ര്‍​ന്ന് ജി​​ല്ല​​യി​​ലെ പ​​ര്യ​​ട​​നം പൂ​​ര്‍​ത്തി​​യാ​​ക്കി പ്ര​​തി​​പ​​ക്ഷ നേ​​താ​​വും സം​​ഘ​​വും ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കും. ജി​​ല്ല​​യി​​ലെ ഒ​​മ്പ​​ത് നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും പു​​തു​​യു​​ഗ യാ​​ത്ര എ​​ത്തി​​ച്ചേ​​രും. വി​​വി​​ധ പൊ​​തു​​യോ​​ഗ​​ങ്ങ​​ളി​​ല്‍ യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ളാ​​യ സ​​ണ്ണി ജോ​​സ​​ഫ്, ക​​ര്‍​ണാ​​ട​​ക മ​​ന്ത്രി കെ.​​ജെ. ജോ​​ര്‍​ജ്, പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി, പി.​​ജെ. ജോ​​സ​​ഫ്,
തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ്, ആ​​ന്‍റോ ആ​​ന്‍റ​​ണി, എ​​ന്‍.​​കെ. പ്രേ​​മ​​ച​​ന്ദ്ര​​ന്‍, ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ്, കെ.​​സി. ജോ​​സ​​ഫ്, മോ​​ന്‍​സ് ജോ​​സ​​ഫ്, മാ​​ണി സി. ​​കാ​​പ്പ​​ന്‍, ചാ​​ണ്ടി ഉ​​മ്മ​​ന്‍, പി.​​എം.​​എ. സ​​ലാം, ഷാ​​നി​​മോ​​ള്‍ ഉ​​സ്മാ​​ന്‍, എ.​​എ​​ന്‍. രാ​​ജ​​ന്‍ ബാ​​ബു, ജോ​​സ്‌​​മോ​​ന്‍ മു​​ണ്ട​​യ്ക്ക​​ൽ, പ്ര​​സ​​ന്ന​​കു​​മാ​​ര്‍, ഡോ. ​​മാ​​ര്‍​ട്ടി​​ന്‍, ബി​​ജു വാ​​ല​​ടി, ഇ.​​ജെ. ആ​​ഗ​​സ്തി,
ഫി​​ല്‍​സ​​ണ്‍ മാ​​ത്യു​​സ്, അ​​സീ​​സ് ബ​​ഡാ​​യി​​ല്‍, നാ​​ട്ട​​കം സു​​രേ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!