കാഞ്ഞിരപ്പള്ളിയിൽ ഓട്ടോയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; മരിച്ചത് റിട്ട. ബിഎസ്എൻഎൽ ജീവനക്കാരൻ

കാഞ്ഞിരപ്പള്ളി: ചേനപ്പാടി കടവനാൽ കടവ് പാലത്തിന് സമീപം ഓട്ടോറിക്ഷയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ചേനപ്പാടി സ്വദേശിയും റിട്ടയേർഡ് ബി.എസ്.എൻ.എൽ ജീവനക്കാരനുമായ ഗോകുലം (ആരുശ്ശേരിൽ) വീട്ടിൽ ബാബു രാജ് (63) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിൽ ‘ലിച്ചി ഫാൻസി സ്റ്റോഴ്സ്’ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു അദ്ദേഹം. അപകടത്തിന് പിന്നാലെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി മേരീ ക്വീൻസ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

3 thoughts on “കാഞ്ഞിരപ്പള്ളിയിൽ ഓട്ടോയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; മരിച്ചത് റിട്ട. ബിഎസ്എൻഎൽ ജീവനക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!