പറമ്പിൽ തീയിട്ടു; പൊള്ളലേറ്റ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹൈസ്കൂളിലെ മുൻ അധ്യാപകൻ മരിച്ചു

പൂവത്തോട് : കൃഷിക്കായി തോട്ടം തീയിട്ട് ഒരുക്കുന്നതിനിടെ പൊള്ളലേറ്റ് സ്ഥലമുടമയും റിട്ട. അധ്യാപകനുമായ പൂവത്തോട് പൊരിയത്ത് ബേബി സെബാസ്റ്റ്യൻ (70) മരിച്ചു.എരുമേലി സെന്റ് തോമസ് , കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹൈസ്കൂളിലെ മുൻ അധ്യാപകൻ ആയിരുന്നു അദ്ദേഹം. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ്  സംഭവം. പറമ്പിൽ തീയും പുകയും കണ്ടു നാട്ടുകാർ പാലാ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. തീയണയ്ക്കുമ്പോഴാണ് ബേബി സാറിനെ മരിച്ചനിലയിൽ പറമ്പിൽ കണ്ടെത്തിയത്. രാവിലെ ഒൻപതോടെയാണ് ഇദ്ദേഹം തോട്ടത്തിൽ എത്തിയത്. ഒരുമണിയോടെയാണ്  തോട്ടത്തിൽനിന്നു തീയും പുകയും ഉയരുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.

One thought on “പറമ്പിൽ തീയിട്ടു; പൊള്ളലേറ്റ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹൈസ്കൂളിലെ മുൻ അധ്യാപകൻ മരിച്ചു

  1. Nhiều slot tại game xn88 có cơ chế jackpot lũy tiến liên kết giữa các nền tảng – giải thưởng có thể lên tới hàng tỷ đồng và được cập nhật theo thời gian thực ngay trên màn hình. TONY06-05

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!