പൊൻകുന്നത്തെ മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മ, പ്രസ് സെന്ററിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

പൊൻകുന്നം :പൊൻകുന്നത്തെ മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ, പ്രസ് സെന്ററിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. പൊൻകുന്നം ടൗണിന്റെ ഹൃദയഭാഗത്ത്, ഹൈടെക് ലബോറട്ടറിയുടെ അടുത്തായി, ആധുനിക സൗകര്യത്തിലാണ് പുതിയ പ്രസ് സെന്റർ പണികഴിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മുപ്പത് വർഷത്തിലേറെകാലമായി മാധ്യമരംഗത്ത് സജീവമായി രംഗത്തുള്ള മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ കൂട്ടയ്മയാണ് പൊൻകുന്നം പ്രസ് സെന്റർ. മലയാള മനോരമ, ദീപിക, മാതൃഭൂമി, ദേശാഭിമാനി, മംഗളം, മാധ്യമം , ജന്മഭൂമി, കേരള കൗമുദി, ജനയുഗം, വീക്ഷണം, ചന്ദ്രിക, സുപ്രഭാതം മുതലായ കേരളത്തിലെ പ്രമുഖ പത്രങ്ങളുടെയും , വിവിധ ചാനലുകളുടെയും , പ്രദേശത്തെ ഓൺലൈൻ ചാനലുകളുടെയും മാധ്യമപ്രവർത്തകർ ഈ കൂട്ടായ്മയിലുണ്ട് .. പൊൻകുന്നം പ്രസ് സെന്ററിന്റെ പുതിയ ഓഫീസ് കലാക്ഷേത്ര പ്രസിഡന്റ് അഡ്വ. എം.എസ്. മോഹൻ ദൈവസഹായം ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന സമ്മേളനത്തിൽ പ്രസ് സെന്റർ പ്രസിഡന്റ് എസ്. ബിജു അധ്യക്ഷനായിരുന്നു. സെക്രട്ടറി പി.ആർ. പ്രസാദ് സ്വാഗതം ആശംസിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എൻ.ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പൊൻകുന്നം പ്രസ് സെന്റർ ട്രഷറർ മോഹൻ പുതുപ്പിള്ളാട്ട്, ജോയിന്റ് സെക്രട്ടറി സുമിമോൾ പി.ബി, ഹൈടെക് ലബോറട്ടറി ഡയറക്ടർ വി.ജി രാജു എന്നിവർ സംസാരിച്ചു. പൊൻകുന്നം പ്രസ് സെന്റർ ജോയിന്റ് സെക്രട്ടറി റ്റി.എസ്.സുജേഷ് കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!