കോട്ടയം: ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷിക വികസന
കർഷക ക്ഷേമ വകുപ്പ് ജില്ലയിൽ ആരംഭിച്ച ആദ്യ മില്ലറ്റ് കഫേ ചൊവ്വാഴ്ച
(ഫെബ്രുവരി 17) രാവിലെ 10ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.
പ്രസാദ് ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ കിസ്മത്ത് പടിയിൽ നടക്കുന്ന ചടങ്ങിൽ
സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.കൃഷിവകുപ്പും
അർച്ചന വിമൻസ് സെന്ററും സംയുക്തമായി ആരംഭിച്ച മില്ലറ്റ് കഫേ,
കൃഷിവകുപ്പിന്റെ 2023ലെ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ
ചെലവഴിച്ചാണ് സാക്ഷാത്കരിച്ചത്. പോഷകസമൃദ്ധമായ ചെറുധാന്യ വിഭവങ്ങൾ
ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ ആരോഗ്യകരമായ ഭക്ഷണശീലം
പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഏറ്റുമാനൂർ നഗരസഭാ
അധ്യക്ഷൻ ടോമി കുരുവിള, ഉപാധ്യക്ഷ പുഷ്പ വിജയകുമാർ, വികസനകാര്യ സ്ഥിരം
സമിതി അധ്യക്ഷ ബിബിൻ ബാബു, നഗരസഭാംഗം സിബി ചിറയിൽ, ജില്ലാ ഹോർട്ടികൾച്ചർ
മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ലെൻസി തോമസ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ
സി. ജോ ജോസ്, ഏറ്റുമാനൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി. ജ്യോതി,
ഏറ്റുമാനൂർ കൃഷി ഓഫീസർ ജോസ്ന കുര്യൻ, ആത്മ പ്രോജക്ട് ഡയറക്ടർ മിനി ജോർജ്,
അർച്ചന വിമൻസ് സെന്റർ ഡയറക്ടർ ത്രേസ്യാമ്മ മാത്യു തുടങ്ങിയവർ പങ്കെടുക്കും.

188V không ngừng cập nhật xu hướng: gần đây nhất là loạt slot Megaways™ với cơ chế tạo ra hàng trăm nghìn cách thắng – mang lại cảm giác phấn khích chưa từng có cho người chơi Việt. TONY03-07O