കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല വികസനമുന്നേറ്റ ജാഥ പത്തനംതിട്ടയിൽ ഉദ്ഘാടനം പത്തനംതിട്ട: ചർച്ചകളെ ഭയപ്പെട്ട് ഒളിച്ചോടുന്ന യുഡിഎഫിനെയാണ് നിയമസഭയിൽ കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഏതെങ്കിലും വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുന്നില്ല. ഏറ്റവും കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ
പറ്റുന്ന നയപ്രഖ്യാപന ചർച്ചയിലും ബജറ്റിനെ കുറിച്ചുള്ള ചർച്ചയിലും
പ്രതിപക്ഷം മാറി നിന്നു. നയപ്രഖ്യാപന ചർച്ചയിൽ ആദ്യ രണ്ട് ദിവസം
പൂർണ്ണമായും വിട്ടു നിന്നു. യുഡിഎഫ് ഭയപ്പെടുകയാണ്. ചർച്ചയിൽ ഏകപക്ഷീയമായി
കാര്യങ്ങൾ പറഞ്ഞ് പോകാൻ ആകില്ല. പറയുന്ന കാര്യത്തിന് മറുപടി കിട്ടും. യഥാർഥ
വസ്തുകൾ സഭയുടെ മുന്നിൽ വരും. യഥാർഥ വസ്തുകളെ യുഡിഎഫ് ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല വികസനമുന്നേറ്റ ജാഥ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു
മുഖ്യമന്ത്രി. എൽഡിഎഫിന് ജനങ്ങളോട് പറയാനുള്ളത് പറയുക എന്നതാണ് ജാഥയുടെ
ഉദ്ദേശം. ജനങ്ങളുമായി സംവദിക്കുക എന്നതിന് വലിയ പ്രാധാന്യമാണ് എൽഡിഎഫ്
നൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രബജറ്റിൽ
കേരളത്തിനുണ്ടായ അവഗണനയും മുഖ്യമന്ത്രി തുറന്നു കാട്ടി. പ്രത്യേക പകയോടെ
കേരളത്തെ സമീപിക്കുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. കേന്ദ്രം അവതരിപ്പിച്ച
ബജറ്റിൽ കേരളമെന്ന് പേര് പോലും അപൂർവ്വമായാണ് കേട്ടത്. കേന്ദ്ര ബജറ്റിന്റെ
തലേദിവസം അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ പലയിടത്തും കേരളത്തിന്റെ പേര് പരാമർശിക്കുന്നു. പല മേഖലകളിലും രാജ്യത്ത് കേരളം ഒന്നാമതാണെന്നാണ്
റിപ്പോർട്ട്. സംസ്ഥാനത്തെ അതിദ്രാരിദ്ര്യമുഖമാക്കിയ പദ്ധതിയെ പ്രശംസിച്ചു.
കേരളം, കേരളം എന്ന് ഇങ്ങനെ പല തവണ സാമ്പത്തിക സർവേയിൽ പറയുന്നുണ്ടെങ്കിലും അടുത്ത ദിവസം അവതരിപ്പിച്ച ബജറ്റിൽ കേരളമെന്ന പേരേയില്ല. പരിഗണിക്കേണ്ട കാര്യത്തിൽ പോലും കേരളത്തെ പരിഗമിക്കുന്നില്ല. കേരളം
വികസിക്കേണ്ട. ഇന്ന് ഉള്ളതിൽ നിന്ന് കേരളം മുന്നോട്ട് പോകേണ്ട എന്നതാണ്
നിലപാട്. ഏത് പദ്ധതി വരുമ്പോഴും ആ പദ്ധതിയെ എതിർക്കാൻ ഒരു കൂട്ടർ രംഗത്ത്
വരുന്നു. കോൺഗ്രസിന്റെ കൂട്ടത്തിലുള്ള യുഡിഎഫും ബിജെപിയുമുണ്ട്. കേന്ദ്ര
സർക്കാർ അതിനൊപ്പം നിൽക്കുന്നു. രണ്ട് കൂട്ടർക്കും ഒരേ നിലപാടാണ്. രണ്ട്
കൂട്ടരും എതിർപ്പുമായി വരുമ്പോൾ കേന്ദ്ര സർക്കാരും അതിനൊപ്പം നിൽക്കുന്നു.
നാടിന്റെ വികസനം മറന്നുള്ള നിലപാടണ് കേന്ദ്രത്തിന്റെ ഭാഗമായി
ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു


സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജുവാണ് ജാഥാമാനേജർ. കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന സെക്രട്ടറി സാബു ജോർജ്, എൻസിപി സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ആർജെഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ്, കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി കെ ജി പ്രേംജിത്, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ് തോമസ്, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, കേരള കോൺഗ്രസ് സ്കറിയ പ്രസിഡന്റ് ബിനോയ് ജോസഫ് എന്നിവരാണ് ജാഥാംഗങ്ങൾ .റാന്നിയിലും ആവേശകരമായ സ്വീകരണം നൽകി .റാന്നിയിലും ആവേശകരമായ സ്വീകരണം നൽകി .അഡ്വ പ്രമോദ് നാരായണൻ എം എൽ എ ,സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം എക്സ് എം എൽ എ, കേരളാ കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ ,കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സജി അലക്സ് മറ്റ് എൽ ഡി എഫ് നേതാക്കൾ എന്നിവർ നെത്ര്വതം നൽകി .