മുണ്ടക്കയം :മുണ്ടക്കയത്ത് വിനോദ യാത്രക്കാരുമായി എത്തിയ ടൂറിസ്റ്റ് ബസ് തീ പിടിച്ച് കത്തിനശിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.ഇന്ന് പുലർച്ചെ 4 മണിയോടെ മുണ്ടക്കയം ടൗണിലാണ് സംഭവം. ഓടിവന്ന ബസ് നിർത്തിയ ശേഷം യാത്രക്കാരെ പുറത്തിറക്കി വണ്ടി പരിശോധിക്കുന്നതിനിടെ വാഹനത്തിൻ്റെ ടയർ പൊട്ടുകയും തീ പടരുകയുമായിരുന്നു. വാഹനത്തിൻ്റെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ വസ്തുവകകളെല്ലാം കത്തിനശിച്ചു.. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും വാഹനം പൂർണമായിത്തന്നെ കത്തി നശിച്ചിരുന്നു.ഹൈവേ പോലീസടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.യാത്രക്കാർ പുറത്തിറങ്ങി നിന്നത് കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. കോട്ടയം സ്വദേശികളുടെ മോക്ഷ എന്ന ടൂറിസ്റ്റ് ബസാണ് കത്തിനശിച്ചത്. മധുരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്നു ബസ്. സ്ത്രീകളും കുട്ടികളും, അടക്കം 45 അംഗ വിനോദയാത്ര സംഘമാണ് ബസിലുണ്ടായിരുന്നത്.

Je consulte souvent session live via https://uomisan.edu.iq/ar/complete-blender-creator-learn-3d-modelling/#comment-136552 pour suivre les jackpots recents, puisque les sessions mobiles restent fluides apres plusieurs essais. Je remarque davantage de discussions sur les jeux live cette annee. Cela reste interessant pour comparer les plateformes. Je compare toujours les conditions avant de choisir une plateforme.