കർഷകരെ രക്ഷിക്കാൻ ജനനേതാക്കളെ ഒപ്പം നിർത്തി ഇൻഫാം ;കർഷക ആവശ്യങ്ങളിൽ ശക്തമായ നിലപാടുമായി  രജതജൂബിലി സമാപനം 

സോജൻ ജേക്കബ്  കാഞ്ഞിരപ്പള്ളി :സമീപകാലത്തൊന്നും കാണാൻ കഴിയാത്ത കർഷകമുന്നേറ്റ നിലപാടുമായാണ് ഇൻഫാം രജതജൂബിലി സമ്മേളനം ഇന്നലെ സമാപിച്ചത് .അതിന്റെ വിജയം കാണിക്കുന്നത് കര്ഷകരോടൊത്ത് ഇൻഫാം ചേർന്ന് നിന്നതും കർഷകർ ഇൻഫാമിനേ വിശ്വാസത്തിലെടുത്ത് നെഞ്ചോട് ചേർത്തതുമാണ് .ഇൻഫാം ദേശീയ ചെയർമാൻ എന്ന നിലയിൽ ഫാ .തോമസ് മറ്റമുണ്ടയിൽ അച്ഛന്റെ ശക്തമായ നേതൃത്വപാടവവും സംഘടനാ ഏകോപന മികവും എടുത്തു പറയേണ്ടതാണ് .മറ്റമുണ്ടയിൽ അച്ഛന്റെ മാസങ്ങൾ നീണ്ട പരിശ്രമങ്ങൾ വിജയം കണ്ട ദിവസം കൂടിയാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗത്തിലും പ്രതിഫലിച്ചത് .ബഫർസോൺ ,വന്യമൃഗ ആക്രമണത്തിലുമൊക്കെ ഇൻഫാം കർഷകരെയും ജനനേതാക്കളെയും ഒക്കെ അണിനിരത്തി കാര്യകാരണസഹിതം സെമിനാറുകളും ചർച്ചകളും നടത്തി സർക്കാരിന്റെ മുമ്പിൽ അവതരിപ്പിച്ചപ്പോൾ അത് ഇൻഫാമിന്റെ ജനമുന്നേറ്റത്തിലെ മികച്ച അധ്യായമായി അത് മാറുകയായിരുന്നു .

എല്ലാ ജനനേതാക്കളെയും ഒന്നിപ്പിച്ചുകൊണ്ട് ആർക്കും കർഷകർ പറയുന്ന കാര്യങ്ങൾ തള്ളിക്കളയാൻ പറ്റുന്നതല്ല എന്ന് തെളിയിക്കുന്ന കൂട്ടായ്മകളാണ് ഇൻഫാം നടത്തിയത് .കേരളം മാത്രമല്ല 12 സംസ്ഥാനങ്ങളിൽ ഇന്ന് ഇൻഫാം കർഷകർക്കുവേണ്ടി ശബ്‌ദിച്ചുകൊണ്ടിരിക്കുന്നു .അവരുടെ സാമ്പത്തിക ഉന്നമനത്തിനും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന പദ്ധതികൾ സർക്കാർ സഹകരണത്തോടെയും ഇൻഫാമിന്റെ പദ്ധതികളിൽ കൂടിയും നടപ്പിലാക്കുന്നു .ജനങ്ങൾക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ ഗുണനിലവാരത്തോടെ  ഉത്പാദിപ്പിച്ചു കൊണ്ട് നിരവധി തൊഴിലവസരങ്ങൾ ഇൻഫാം നൽകിക്കൊണ്ടിരിക്കുന്നു .

ആഗോള താപനം കുറക്കാനുള്ള വൃക്ഷോത്സവ് ,പദ്ധതി ഭൂമി പുനർജനി പദ്ധതി ,ധരണി പദ്ധതി ,മലയോരകർഷകരുടെ കപ്പ ,ചേന ,കാച്ചിൽ ,ചേമ്പ് ,ഏത്തക്ക ,കാപ്പി ,തേയില ,തേങ്ങാ ,പാൽ ,തേൻ എന്നിവ സംഭരിച്ചു ന്യായവില ഉറപ്പാക്കി വിപണനം ചെയ്യൽ ,കർഷകരെ ആദരിക്കുന്ന ഭൂമി പുത്ര ,കിസാൻ രത്ന പുരസ്‌കാരങ്ങൾ ,കർഷകരുടെ കലാവാസനകൾ ,നാട്ടറിവുകൾ പ്രോത്സാഹിപ്പിക്കുന്ന കൈക്കോട്ടും ചിലങ്കയും പദ്ധതി ,അടുക്കള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മഹിളകളുടെ പങ്കാളിത്തവും വികസനവും ഉറപ്പുവരുത്തുന്ന മഹിളാ സമാജ് പദ്ധതി ,കർഷകരുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കിസാൻ ജെംസ് പദ്ധതി എന്നിവയിലൂടെ  ഇൻഫാമിന്റെ കർഷക ക്ഷേമ പരിപാടികൾ കർഷകരുടെ ഇടയിൽ പ്രതീക്ഷയുടെ നാളങ്ങൾ തെളിച്ചതും ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയ പദ്ധതികളുമാണ് .

രജതജൂബിലി സമ്മേളനത്തോടനയബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ഇൻഫാം ഒരുവർഷത്തോളമായി നടത്തിയത് .യൂണിറ്റ് സമ്മേളനങ്ങൾ ,കർഷക താലൂക്ക് ,ജില്ലാ സമ്മേളനങ്ങൾ ,കർഷക റാലികൾ ,പുരസ്‌കാര പരിപാടികൾ ,ബഫർസോൺ ,വന്യമൃഗ ആക്രമണ വിഷയങ്ങളിലെ ചർച്ചകൾ സെമിനാറുകൾ ,റിപ്പോർട്ടുകൾ എന്നിവ സർക്കാർ തലത്തിലെത്തിക്കുവാനുള്ള ശ്രമങ്ങൾ ..ഇതെല്ലാം വിജയങ്ങളിലേക്ക് നയിച്ചു ..

എല്ലാ വിഭാഗം ജനനേതാക്കളെയും ….സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ,എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ,കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ,..പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , മന്ത്രി റോഷി അഗസ്റ്റിൻ , കേരളാ കോൺഗ്രസ്സ് എം ചെയർമാൻ  ജോസ് കെ മാണി എം പി , കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജ് എം പി ,ആന്റോ ആന്റണി എം പി ,സംസ്ഥാന ചീഫ് വിപ്പ്  ഡോ .എൻ ജയരാജ് എം എൽ എ  ,സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉൾപ്പെടെ എല്ലാ വിഭാഗം ജനനേതാക്കളെയും കർഷകർക്കുവേണ്ടി പാറത്തോട്ടിലെ ഇൻഫാം വേദിയിൽ എത്തിക്കുവാൻ കഴിഞ്ഞു എന്നതാണ് എടുത്തു പറയേണ്ടത് .ഇൻഫാം മുൻ രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി രൂപതയെ ഇന്ന് കാണുന്ന  പുതിയ വികസന വഴിയേ എത്തിച്ച മുൻ കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ മാത്യു അറക്കൽ പിതാവാണ് ഫാ .തോമസ് മറ്റമുണ്ടയിൽ അച്ചനെ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറിയും ഇൻഫാം ഡയറക്ടറുമായി കണ്ടെത്തി ചുമതല നൽകിയത് ..ക്രാന്തദർശിയായ മാർ അറക്കൽ പിതാവിന്റെ ആ തീരുമാനം എല്ലാ അർത്ഥത്തിലും കാഞ്ഞിരപ്പള്ളി രൂപതക്കും പ്രത്യേകിച്ചു കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും കർഷക ജനതക്കും ഗുണകരമായി എന്ന് തെളിയിക്കുകയാണ് രജതജൂബിലി സമ്മേളനം .സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ റാഫേൽ തട്ടിൽ ,  ഇൻഫാം ദേശീയ രക്ഷാധികാരി  ബിഷപ്പ് മാർ റെമിജിയാസ് ഇഞ്ചനാനിയിൽ ,ആർച്ചു ബിഷപ്പ് മാരായ മാർ തോമസ് തറയിൽ ,മാർ ജോസഫ് പാംബ്ലാനി ,കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ എന്നിവരൊക്കെ കർഷക ജനതയുടെ ഉന്നമനത്തിനായി ഒറ്റക്കെട്ടായി ഇൻഫാമിന്റെ കൂടെ നിന്നു .

ഇൻഫാം ദേശീയ ഡയറക്ടർ ഫാ ജോസഫ് ചെറുകര ,ദേശീയ ജനറൽ സെക്രട്ടറി ഫാ ജോസഫ് കാവനാൽ ,കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾമാരായ വെരി റെവ ഫാ .ജോസഫ് വള്ളമറ്റം ,വെരി റെവ ഫാ ബോബി അലക്സ് മണ്ണംപ്ളാക്കൽ ,വെരി റെവ ഫാ സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ,ഇൻഫാം ദേശീയ  സെക്രട്ടറി മാത്യു മാമ്പറമ്പിൽ ,ദേശീയ ട്രെഷറർ ജെയ്സൺ ചെമ്പ്ലയിൽ എന്നിവരടക്കം യൂണിറ്റ് മുതൽ ദേശീയ തലം വരെ ഉള്ള ഭാരവാഹികളും നേതാക്കളും ഇൻഫാം അംഗങ്ങളും ഒന്നിച്ചു നിന്നതിന്റെ തെളിവാണ് ഈ വിജയം .ഇനിയും കൂടുതൽ വിജയങ്ങൾക്കും കർഷക രക്ഷക്കുമായി ഇൻഫാമിന്റെ  കൂട്ടായ്മ കൂടുതൽ ശക്തമാക്കുവാൻ ഫാ ,തോമസ് മറ്റമുണ്ടയിൽ അച്ഛന്റെ കരങ്ങൾക്ക് ശക്തി നൽകട്ടെ ……

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!