പാലാ: അനുദിനം പ്രസക്തമാകുന്ന ഗാന്ധിയൻ ദർശനങ്ങളോട് ഇന്ന് യുവജനങ്ങൾ ആഭിമുഖ്യം പുലർത്തുന്നില്ലെന്നു പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. അക്രമരാഹിത്യത്തിൻ്റെ വക്താവായ ഗാന്ധിജിയെ യുവജനങ്ങൾ അടുത്തറിയാൻ ശ്രമിക്കണമെന്നും ദിയ ബിനു നിർദ്ദേശിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ, കൗൺസിലർ ബിജു വരിക്കയാനി, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച ചടക്കിൽ പാലാ നഗരസഭാധ്യക്ഷ ദിയ ബിനു പുഷ്പാർച്ചന നടത്തുന്നു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, മുനിസിപ്പൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ, ബിജു വരിക്കയാനി, സാംജി പഴേപറമ്പിൽ എന്നിവർ സമീപം.
