ക്ഷത്രിയ ക്ഷേമസഭയുടെ ആവശ്യം സർക്കാർ കേട്ടു ,ജി വി രാജക്ക് ജന്മനാട്ടിൽ സ്മാരകത്തിന് ഒരുകോടി അനുവദിച്ചു 

കോട്ടയം:കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ജി.വി.രാജ എന്ന ലഫ്. കേണൽ. പി.ആർ. ഗോദവർമ്മ രാജയ്ക്ക് ജന്മനാട്ടിൽ സ്മാരകം. പദ്ധതിക്ക് സംസ്ഥാന സർക്കാരിൻ്റെ ബജറ്റിൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് *ക്ഷത്രിയ ക്ഷേമസഭ കോട്ടയം യൂണിറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എയ്ക്ക് നിവേദനം നൽകിയിരുന്നു * ബജറ്റ് നിർദേശത്തിലൂടെയോ എംഎൽഎ ഫണ്ടിലൂടെയോ പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് എം എൽഎ നിവേദക സംഘത്തിനു ഉറപ്പ് നൽകിയിരുന്നു . നിർദിഷ്ട സ്ഥലത്തിനു അനുയോജ്യമായ വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡി പിആർ) തയാറാക്കി നൽകാൻ കോട്ടയം ക്ഷത്രിയ ക്ഷേമസഭ ഭാരവാഹികളോട് എം എൽഎ നിർദ്ദേശിച്ചു. യൂണിറ്റ് രക്ഷാധികാരി യു. അജിത്ത് വർമ്മ, പ്രസിഡൻ്റ് ആത്മജ വർമ്മ തമ്പുരാൻ, പൂഞ്ഞാർ കാഞ്ഞിരമറ്റം പാലസ് അംഗവും സഭ എക്സിക്യൂട്ടീവ് അംഗവുമായ ഗോദവർമ്മ രാജ എന്നിവർ അടങ്ങുന്ന നിവേദക സംഘമാണ് എം എൽഎയെ കണ്ടത്. ബന്ധപ്പെട്ട എല്ലാവരോടും കൂടി ആലോചിച്ച് *പദ്ധതിയുടെ ഡിപിആർ ഫെബ്രുവരി 15 നു മുൻപ് സമർപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു .കേരളത്തിന്റെ അഭിമാനമായ .ലഫ്. കേണൽ. പി.ആർ. ഗോദവർമ്മ രാജയ്ക്ക് ജന്മനാട്ടിൽ സ്മാരകം. പദ്ധതിക്ക് മുൻകൈ എടുത്ത സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ക്കും സംസ്ഥാന സർക്കാരിനും ക്ഷത്രിയ ക്ഷേമസഭ കോട്ടയം യൂണിറ്റ് അനുമോദനങ്ങൾ നേർന്നു .

One thought on “ക്ഷത്രിയ ക്ഷേമസഭയുടെ ആവശ്യം സർക്കാർ കേട്ടു ,ജി വി രാജക്ക് ജന്മനാട്ടിൽ സ്മാരകത്തിന് ഒരുകോടി അനുവദിച്ചു 

  1. Обращаем внимание, что таблица носит ознакомительный характер. Точную программу лечения и финальную цену определяет врач после осмотра и необходимых анализов. Врач нарколог бесплатно ответит на все ваши вопросы по услуге вывода из запоя на дому и оформит вызов врача.
    Выяснить больше – [url=https://vyvod-iz-zapoya-balashiha13.ru/]www.domen.ru[/url]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!