മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ(66) വിമാനാപകടത്തിൽ മരിച്ചു. രാവിലെ 8.45ഓടെ ബരാമതിയിലായിരുന്നു അജിത് പവാറിന്റെ അന്ത്യം.
അടിയന്തര ലാൻഡിംഗിനിടെ തകർന്നുവീണ വിമാനം പൂർണമായും
കത്തിനശിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മൂന്നു
പേരും മരിച്ചുവെന്നാണ് റിപ്പോർട്ട്.
മുംബൈയിൽനിന്ന് 260 കിലോ മീറ്റർ അകലെയുള്ള ബാരാമതിയിലെ കർഷകരുടെ പരിപാടിയിൽ പങ്കെടുക്കാനായി അജിത് പവാറും
മറ്റ് അഞ്ചു പേരും യാത്ര ചെയ്യുകയായിരുന്നു. രാവിലെയാണ്
മുംബൈയിൽനിന്നു സ്വകാര്യ വിമാനത്തിൽ യാത്ര തിരിച്ചത്.
വിമാനം ലാൻഡിംഗിനിടെയാണ് അപകടത്തിൽ പെട്ടത്.
വിമാനത്തിനു സാങ്കേതിക തകരാർ ഉണ്ടായെന്നാണ് പ്രാഥമിക
നിഗമനം.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പടെ ആറുപേർ കൊല്ലപ്പെട്ട വിമാനാപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA).ഇന്ന് രാവിലെ 8.45ന് അടിയന്തര ലാൻഡിംഗിനിടെയാണ്
എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത്
പവാർ ഉൾപ്പടെയുണ്ടായിരുന്നവർ സഞ്ചരിച്ച വിമാനം
അപകടത്തിൽത്തിൽപ്പെട്ടത്.
അപകടസ്ഥലത്തുനിന്ന് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹങ്ങൾ
കണ്ടെടുത്തിരുന്നു. പ്രാദേശിക തെരഞ്ഞെടുപ്പിന്
മുന്നോടിയായി റാലികളിൽ സംസാരിക്കാനാണ് അദ്ദേഹം
ബാരാമതിയിലേക്ക് പുറപ്പെട്ടത്. പൈലറ്റും അജിത് പവാറും അംഗ
രക്ഷകരും ഉൾപ്പെടെ മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ്
സിവിൽ ഏവിയേഷൻ അറിയിച്ചു. സ്വകാര്യ ചാർട്ടേഡ്
വിമാനത്തിലായിരുന്നു പവാർ സഞ്ചരിച്ചിരുന്നത്.
