കാഞ്ഞിരപ്പള്ളി: കാലിയായ പാചക വാതക സിലിണ്ടർ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം ഉണ്ടായി വീടിൻ്റെ അടുക്കളയും ഗൃഹോപകരണങ്ങളും കത്തിനശിച്ചു.കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ പുതുപ്പറമ്പിൽ ഷാഹുൽ ഹമീദിൻ്റെ വീട്ടിലാണ് അപകടം ഉണ്ടായത്.അടുക്കളയും ഫ്രിഡ്ജ് അടക്കമുള്ള ഗൃഹോപകരണങ്ങളും പൂർണ്ണമായും അഗ്നിക്കിരയായത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാലിയായ സിലിണ്ടർ മാറ്റി പുതിയത് ഘടിപ്പിക്കുന്നതിനിടയിലായിരുന്നു അപകടം. രോഗബാധയെ തുടർന്ന് പൂർണ്ണമായും കാഴ്ചശക്തി നഷ്ടമായ ആളാണ് ഷാഹുൽ ഹമീദ്.
അപകട സമയത്ത് അടുക്കളയിൽ ഉണ്ടായിരുന്ന മാതാവ് റഷീദയും ഭാര്യ നജീമയും ചേർന്ന് വേഗത്തിൽ ഷാഹുൽ ഹമീദുമായി വീടിന് പുറത്ത് ഇറങ്ങിയതിനാൽ ആളപായം ഒഴിവായി.
ഓടി കൂടിയ നാട്ടുകാർ ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി
.കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിശമന സേനയെത്തി തീയണച്ചു.

പുതുപ്പറമ്പിൽ ഷാഹുൽ ഹമീദിൻ്റെ വീട്ടിലെ
ഗൃഹോപകരണങ്ങൾ കത്തിനശിച്ച നിലയിൽ

.പുതുപ്പറമ്പിൽ ഷാഹുൽ ഹമീദിൻ്റെ വീടിൻ്റെ അടുക്കള കത്തിനശിച്ച നിലയിൽ