എരുമേലിയിൽ ചന്ദനക്കുടം ഇന്ന്

എരുമേലി:എരുമേലി  മഹല്ലാ ജമാ അത്തിന്റെ  ചന്ദനക്കുടം ആഘോഷം ജനുവരി 10 ,ഇന്ന്  നടക്കും . വൈകിട്ട് മൂന്നിന് അമ്പലപ്പുഴ പേട്ട സംഘവും എരുമേലി മഹല്ലാ ജമാ അത്തും മ​ത-​സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​മാ​യു​ള്ള  ചേർന്നുളള സൗഹൃദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽ നടക്കും, സൗ​ഹൃ​ദ സ​മ്മേ​ള​നം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ  ഉ​ദ്ഘാ​ട​നം ചെ​യ്യും   സന്ധ്യയ്ക്ക് ആറിന്  പള്ളി അങ്കണത്തിൽ ചന്ദനക്കുടം പൊതുസമ്മേളനം.മഹല്ല ജമാ അത്ത് പ്രസിഡന്റ് നാസർ പനച്ചിയുടെ അധ്യക്ഷതയിൽ   മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ജമാ അത്ത് സെക്രട്ടറി മിഥുലാജ് മുഹമ്മദ് സ്വാഗതമാശംസിക്കും . ആന്റോ ആന്റണി എം പി ,അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ,ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഐ എ എസ് ,ജില്ലാ കളക്ടർ ചേതനകുമാർ മീണ ,ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി എസ് ,ജില്ലാ പഞ്ചായത്ത് അംഗം ആശ ജോയി ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി എ ഷെമീർ ,എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ,എരുമേലി ഫൊറോനാ വികാരി  റെവ ഫാ .വർഗീസ് പുതുപ്പറമ്പിൽ,ഉൾപ്പെടെ വിവിധ മത  സമൂഹിക സാംസ്‌കാരിക ജന നേതാക്കൾ പ്രസംഗിക്കും.      മന്ത്രി വി.അബ്ദുറഹിമാൻ ചന്ദനക്കുടം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. നഗരം ചുറ്റിയാണ് ഘോഷയാത്ര.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ. ചെണ്ടമേളം, ശിങ്കാരിമേളം, ജിണ്ട് കാവടി നിലക്കാവടി തമ്പോലം പോപ്പർ ഇവൻ്റ് എന്നിവ ചന്ദനക്കുടത്തിന് മാറ്റുകൂട്ടും.ചന്ദനക്കുടത്തിന്  കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത് .നിലവിലുള്ള 500 പൊലീസ് ഉദ്യോഗസ്ഥരെക്കൂടാതെ 300 പൊലീസ് ഉദ്യോഗസ്ഥരെക്കൂടി എരുമേലി നഗരത്തിൽ വിന്യസിക്കും. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് എരുമേലിയിലെ സുരക്ഷയും നിയന്ത്രണങ്ങളും നടപ്പാക്കുക.

134 thoughts on “എരുമേലിയിൽ ചന്ദനക്കുടം ഇന്ന്

  1. После финальной сирены внимательно изучил разбор спорных моментов https://blackflash.ru/preimushhestvo-v-stavkax-na-individualnyj-sport-cherez-gramotnyj-analiz-i-ispolzovanie-fribetov/ по теме теннис. Информация подана без лишнего пафоса, и это приятно удивило.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!