“കെ എം മാണിയുടെ ബഡ്ജറ്റ് പ്രസംഗങ്ങൾ” പുസ്തകം ഇന്ന് പ്രകാശനം ചെയ്യും .

തിരുവനന്തപുരം :കേരള സംസ്ഥാന രൂപീകൃതമായിട്ട് 68 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഇക്കാലയളവില്‍ സംസ്ഥാന ബജറ്റിന് ഒരു പുതിയ മാനം സൃഷ്ടിച്ച മഹാപ്രതിഭയാണ് കെ എം മാണി .‍. അതില്‍ 52 വര്‍ഷം നിയമസഭാ സാമാജികനായി തുടരുകയും 13 ബജറ്റിലൂടെ കേരളത്തിലെ ബഹുമുഖവികസനത്തിന് അടിത്തറ പാകുകയും ചെയ്ത മാണിസാറിന്റെ ബജറ്റ് പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സമാഹാരം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയാണ്. 2026 ജനുവരി 10 ന് രാവിലെ 11.30 ന് നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലെ പ്രൗഢഗംഭീരമായ സദസില്‍ കേരളത്തിന്റെ ബഹുമാന്യനായ സ്പീക്കര്‍ ശ്രീ.എ.എന്‍.ഷംസീര്‍ പ്രകാശനം ചെയ്യും. ഈ പുസ്തകത്തിന് അവതാരിക എഴുതിയതും അദ്ദേഹമാണ്. 1976 മുതൽ 2015 വരെ കെ.എം.മാണി അവതരിപ്പിച്ച 13 സംസ്ഥാന ബജറ്റുകളുടെ സമാഹാരം ആണ് പ്രകാശനം ചെയ്യുന്നത് .സർക്കാരിൻ്റെ വരവു ചിലവ് പുസ്തകം എന്നതിൽ നിന്നും വികസനത്തിൻ്റെയും ജനക്ഷേമത്തിൻ്റെയും വകയിരുത്തലുകളായി ഓരോ ബജറ്റിനെയും അടിമുടി മാറ്റിയെടുക്കുവാൻ മാണിസാറിൻ്റെ 13 ബജറ്റുകൾക്ക് കഴിഞ്ഞു എന്നത് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ്.140 നിയോജക മണ്ഡലങ്ങളിലും മാണി സാറിൻ്റെ ബജറ്റു കളിലൂടെ നടപ്പാക്കപ്പെട്ട നിരവധിയായ പദ്ധതികൾ ഉണ്ട്.പലരും അത് നമസ്കരിക്കപ്പെടുന്നു എന്നതാണ് ശരി.13 ബജറ്റുകളുടെ സമാഹാരം ഒറ്റ ബുക്കായി പ്രസിദ്ധീകരിക്കുവാൻ നേതൃത്വം കൊടുത്തത് പ്രതിഛായ എഡിറ്റർ അനിൽ വേഗയാണ് .

236 thoughts on ““കെ എം മാണിയുടെ ബഡ്ജറ്റ് പ്രസംഗങ്ങൾ” പുസ്തകം ഇന്ന് പ്രകാശനം ചെയ്യും .

  1. Hello there, just became alert to your blog through Google, and found that it’s truly informative. I’m going to watch out for brussels. I will be grateful if you continue this in future. Lots of people will be benefited from your writing. Cheers!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!