പാലാ: പാലാ നഗരസഭയിൽ ദിയ പുളിക്കക്കണ്ടത്തെ ചെയർപേഴ്സൺ
ആക്കണമെന്ന് ജനസഭയിൽ ഭൂരിപക്ഷാഭിപ്രായം. അധ്യക്ഷ സ്ഥാനം
നൽകുന്നവരെ പിന്തുണയ്ക്കുമെന്ന് പുളിക്കകണ്ടം കുടുംബം
അറിയിച്ചു.പൊതുജനങ്ങളിൽ നിന്നും അഭിപ്രായം എഴുതി വാങ്ങുകയായിരുന്നു. ആവശ്യം അംഗീകരിക്കുന്നവരെ പിന്തുണയ്ക്കാനാണ് ഏകദേശ ധാരണ.
ജനസഭയിൽ വച്ച് ഭൂരിപക്ഷം ആളുകളും യുഡിഎഫിന്
പിന്തുണയ്ക്കണം എന്നാണ് ആവശ്യപ്പെട്ടത്.
ഇതിനടിസ്ഥാനത്തിൽ യുഡിഎഫുമായിട്ടായിരിക്കും ആദ്യം ചർച്ച
നടത്തും. എൽഡിഎഫ് നേതാക്കളുമായും ചർച്ച നടത്തുമെന്ന് ബിനു
പുളിക്കകണ്ടം യോഗത്തിൽ പറഞ്ഞു. ഇന്ന് ചേർന്ന് ജനസഭയിൽ
ഒരു വന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ചൊവ്വാഴ്ച അന്തിമ
തീരുമാനം പ്രഖ്യാപിക്കും . തങ്ങൾക്ക് ആര് പിന്തുണ നൽകും എന്ന് മാറി ചിന്തിക്കണമെന്ന് ബിനു പുളിക്കകണ്ടം;ദിയയുടെ ചെയർപേഴ്സൺ കാലാവധി സംബന്ധിച്ചുള്ള പ്രചരണങ്ങൾ തികച്ചും തെറ്റ്. നഗരസഭാ കൗൺസിലിൽ മുന്നണികൾക്കുള്ള പിന്തുണയിൽ തങ്ങളുടെ ഉറച്ച നിലപാട് വ്യക്തമാക്കി സ്വതന്ത്ര കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന മുനിസിപ്പൽ കൗൺസിലർ ബിനു പുളിക്കക്കണ്ടം.തങ്ങൾ ആർക്കു പിന്തുണ നൽകും എന്നുള്ളത് തങ്ങളെ ആരു പിന്തുണയ്ക്കും എന്ന രീതിയിൽ മാറ്റി വായിച്ചു കൂടെ എന്നായിരുന്നു ബിനുവിന്റെ ചോദ്യം ! സ്വതന്ത്ര കൂട്ടായ്മയുടെ നിലപാടുകൾക്കും വികസന കാഴ്ചപ്പാടുകൾക്കും ആശയങ്ങൾക്കും പിന്തുണ നൽകുന്നവർക്ക് ഒപ്പം നിൽക്കാനാണ് തങ്ങളുടെ തീരുമാനം എന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങളെ വിജയിപ്പിച്ച വോട്ടർമാർക്കൊപ്പം ഇന്ന് വൈകുന്നേരം നടക്കുന്ന ജനസഭയ്ക്ക് ശേഷമാവും ജനങ്ങളുടെ പൂർണ്ണ അഭിപ്രായപ്രകാരമുള്ള തങ്ങളുടെ പിന്തുണ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പാലായിൽ തങ്ങൾ പിന്തുണ നൽകുന്നത് യുഡിഎഫിനാണെന്ന് നാട്ടകം സുരേഷ് പ്രഖ്യാപിച്ചതിനെക്കുറിച്ച് താങ്കൾക്ക് അറിവില്ലെന്നും തങ്ങൾ ആ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളവരല്ലെന്നും നാട്ടകം സുരേഷുമായി ഫോണിൽ പോലും ഇതേവരെ ബന്ധപ്പെട്ടിട്ടില്ല എന്നും ബിനു വ്യക്തമാക്കി.ഇതു സംബന്ധിച്ച് ചുരുക്കം ചിലർ വാട്സപ്പിൽ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും തെറ്റാണെന്നും സ്വതന്ത്ര കൂട്ടായ്മാ കൗൺസിലർമാർ പറഞ്ഞു.മുൻ വിരോധം വെച്ച് ചിലർ വാട്സാപ്പിൽ തട്ടിക്കൂട്ട് പ്രചരണം നടത്തുന്നു. ദിയ ചെയർ പേഴ്സനാകുമെന്നും കാലാവധി സംബന്ധിച്ച് ധാരണയായെന്നും തട്ടിവിട്ടു.ഒപ്പം മറ്റു ചില കൗൺസിലർമാർ ചെയർപേഴ്സൺ ആകുന്ന കാലാവധിയും ഇതോടൊപ്പം പറഞ്ഞിരുന്നു. വായ്ക്ക് വരുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് പ്രചാരണം. ഇതൊന്നും ശരിയല്ല . ഒരു വിശ്വാസ്യതയുമില്ലാത്ത ഇത്തരം പ്രചരണങ്ങൾ തങ്ങളോ വാർഡിലെ ജനങ്ങളോ മുഖ വിലയ്ക്ക് പോലും എടുക്കുന്നുമില്ല. വർഷങ്ങൾക്ക് മുമ്പും ഇത്തരം ചില നമ്പറുകൾ ഇറക്കിയവരാണ് പുതിയ കഥകളുമായി രംഗത്തു വരുന്നത്. തീർച്ചയായും എല്ലാവരും അറിഞ്ഞുള്ള, ജനസഭയുടെ തീരുമാന പ്രകാരമുള്ള മാന്യമായ വ്യവസ്ഥതന്നെ തങ്ങൾ സ്വീകരിക്കുമെന്നും അത് അറിയിപ്പായി മാധ്യമങ്ങൾക്ക് നൽകുമെന്നും സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാർ പറഞ്ഞു.

