മുഖ്യമന്ത്രിയുടെ ‘സ്ത്രീലമ്പട’ പരാമര്‍ശം അല്‍പ്പത്തരം രാഹുല്‍ വിഷയം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ല – കെ. സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ‘സ്ത്രീലമ്പട’ പരാമര്‍ശം അല്‍പ്പത്തരമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. അദ്ദേഹത്തിന്റെ സംസ്ഥാനത്ത് അദ്ദേഹം തന്നെ അങ്ങനെ പറയുന്നു എന്നുവെച്ചാല്‍ പിന്നെ എന്താണര്‍ഥമെന്നും സുധാകരന്‍ ചോദിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. രാഹുല്‍ മാങ്കൂട്ടത്തില്‍, അടൂര്‍ പ്രകാശ് വിവാദങ്ങള്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ബാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”രാജ്യത്തുള്ള എല്ലാ വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകുമല്ലോ. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പാര്‍ട്ടി ഒരു തീരുമാനം എടുത്തിട്ടുണ്ട്. ആ തീരുമാനത്തിനൊപ്പമാണ് ഞാൻ. അതില്‍ കൂടുതല്‍ ഈ വിഷയത്തില്‍ സംസാരിക്കാന്‍ താത്പര്യമില്ല. ഇതുകൊണ്ട് തിരഞ്ഞെടുപ്പില്‍ യാതൊരു തിരിച്ചടിയും ഉണ്ടാകാന്‍ പോകുന്നില്ല.” – സുധാകരന്‍ വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയം പ്രകടിപ്പിച്ച കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ വിമർശിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ‘സ്ത്രീലമ്പട’ പരാമര്‍ശം നടത്തിയത്. ”കോണ്‍ഗ്രസില്‍ സ്ത്രീലമ്പടന്‍മാര്‍ എന്താണ് കാണിച്ചുകൂട്ടുന്നത്. വന്ന തെളിവുകളും ഇരയായ ആളുകള്‍ പ്രകടിപ്പിച്ച ആശങ്കകളും പരിശോധിച്ചാല്‍ ഗൗരവമായി കാണേണ്ടതാണ്. നിങ്ങളെ കൊന്നു തള്ളുമെന്നാണ് ഓരോരുത്തരേയും ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു അവസ്ഥ എങ്ങനെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് വരുന്നുവെന്ന് ആലോചിക്കണം.” – എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

2 thoughts on “

  1. محدودیت‌های KYC برای کاربران ایرانی موجب شده بسیاری از صرافی‌ها حساب‌ها را ببندند. اما با استفاده از خدمات احراز هویت واقعی صرافی‌های رمزارز از شوپی، حساب شما با هویت قانونی، آدرس و سیم‌کارت بین‌المللی افتتاح می‌شود. این یعنی دسترسی آزاد، همیشگی و امن به بایننس، بای‌بیت، اوکی‌ایکس و سایر پلتفرم‌های برتر.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!