തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ. തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിലെ ചില ഗുരുതരമായ പരാമർശങ്ങൾ കേസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരമായി നടപടിയിലേക്ക് സർക്കാർ കടക്കുന്നത്. വ്യാഴാഴ്ച തന്നെ ഹർജി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.
കെ.പി.സി.സി. അധ്യക്ഷന് ലഭിച്ച പരാതിയിൽ പറയാത്ത കാര്യങ്ങൾ പെൺകുട്ടിയുടെ മൊഴിയിൽ ഉണ്ട് എന്നതടക്കമുള്ള വൈരുധ്യങ്ങളാണ് വിധിയിൽ വന്നത്. ഈ വിധിപ്പകർപ്പ് പുറത്തുവന്നതോടെ കേസിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും, രാഹുൽ മാങ്കൂട്ടത്തിലിന്റെ തുടർന്നുള്ള നിയമനടപടികളിൽ ഇത് പ്രധാന വാദങ്ങളായി ഉയർന്നു വരാൻ സാധ്യതയുണ്ടെന്നും സർക്കാർ വിലയിരുത്തുന്നു.
പ്രത്യേകിച്ചും, ഇതൊരു മുൻകൂർ ജാമ്യ ഹർജിയായിരുന്നിട്ടും, കേസിൽ ഇത്തരത്തിൽ ഒരു ആഴത്തിലുള്ള പരിശോധന കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.രണ്ടാമത്തെ എഫ്.ഐ.ആറിന്റെ മുന്നോട്ടുപോക്കിന് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാൻ കഴിയുന്ന രീതിയിലുള്ള പരാമർശങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇതിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.
بیشترین مشکل کاربران ایرانی هنگام برداشت یا واریز در صرافیهاست، جایی که سیستم دوباره احراز هویت میخواهد. با انتخاب سرویس وریفای دائمی صرافیهای رمزارز از شوپی، دیگر هیچ اروری نخواهید دید. تمام اطلاعات و مدارک از پایه واقعی و قانونی هستند و حساب شما برای همیشه تأیید شده باقی میماند.
Anyone heard of wim444? Seems to be connected to winn444. I’m curious. Going to give it a try. Here’s the link: wim444